'ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി; ടോര്‍ച്ച് കൊണ്ട് അടിച്ചു'; അമ്മ മുന്‍പും ഉപദ്രവിച്ചിരുന്നുവെന്ന് കൊല്ലപ്പെട്ട കല്യാണിയുടെ സഹോദരന്‍
- Published by:Rajesh V
- news18-malayalam
Last Updated:
ഐസ്ക്രീമിൽ വിഷം കലർത്തി കഴിക്കാൻ തന്നുവെന്നും കഴിക്കാൻ വിസമ്മതിച്ചപ്പോൾ ടോർച്ച് കൊണ്ടടിച്ചുവെന്നും കൊല്ലപ്പെട്ട കല്യാണിയുടെ സഹോദരൻ പറഞ്ഞു
എറണാകുളം തിരുവാങ്കുളത്ത് മൂന്ന് വയസുകാരി കല്യാണിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മ സന്ധ്യ മുൻപും ഉപദ്രവിച്ചിരുന്നതായി വെളിപ്പെടുത്തൽ. ഐസ്ക്രീമിൽ വിഷം കലർത്തി കഴിക്കാൻ തന്നുവെന്നും കഴിക്കാൻ വിസമ്മതിച്ചപ്പോൾ ടോർച്ച് കൊണ്ടടിച്ചുവെന്നും കൊല്ലപ്പെട്ട കല്യാണിയുടെ സഹോദരൻ പറഞ്ഞു.
വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് കല്യാണിയുടെ അച്ഛനും പറയുന്നു. മദ്യപിച്ച് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയെന്ന ആരോപണം തെറ്റാണെന്നും അമ്മ കുട്ടികളെ മുന്‍പും ഉപദ്രവിച്ചിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. ഒരുമാസമായി താന്‍ വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നും പിതാവ് ആശുപത്രിയില്‍ ആയതുകൊണ്ടാണ് ഇപ്പോള്‍ വന്നതെന്നും കല്യാണിയുടെ അച്ഛന്‍ പറഞ്ഞു.
Also Read- ‘സങ്കടമോ കുറ്റബോധമോ ഇല്ല, സുഖമായി കിടന്നുറങ്ങി’; മകളെ പുഴയില്‍ എറിഞ്ഞുകൊന്ന സന്ധ്യയെ കുറിച്ച് പൊലീസ്
കഴിഞ്ഞ ദിവസം മകളെ അങ്കണവാടിയില്‍ കൊണ്ടുപോകാന്‍ താനാണ് റെഡിയാക്കിയതെന്നും കുട്ടി പോകുന്നില്ലെന്ന് പറഞ്ഞതാണെന്നും അച്ഛൻ പറയുന്നു. ഉച്ചയ്ക്ക് 11 മണിയാകുമ്പോള്‍ സന്ധ്യ വിളിച്ചു. കുക്കറിന്റെ വാഷര്‍ പൊട്ടിപ്പോയെന്ന് പറഞ്ഞു. താന്‍ വന്നിട്ട് ശരിയാക്കാമെന്ന് പറഞ്ഞുവെന്നും കല്യാണിയുടെ അച്ഛന്‍ പറയുന്നു.
advertisement
Also Read- മൂന്ന് വയസുകാരിയുടെ കൊലപാതകം; അമ്മ സന്ധ്യയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി
കടയില്‍ പോകണമെന്ന് പറഞ്ഞ് വിളിച്ചുകൊണ്ടു പോയി. അച്ഛന്റെ വീട്ടില്‍ നിന്ന് അമ്മയുടെ വീട്ടില്‍ എത്തിച്ച ശേഷമാണ് കൊല്ലാന്‍ ശ്രമിച്ചത്. ഐസ്‌ക്രീം വാങ്ങി, ബാത്ത്‌റൂമില്‍ കയറി അതില്‍ വിഷം കലര്‍ത്തി ഞങ്ങള്‍ക്ക് തരാന്‍ നോക്കി. ഇതുകണ്ട് കഴിക്കാന്‍ വിസമ്മതിച്ചപ്പോള്‍ ടോര്‍ച്ച് കൊണ്ടടിച്ചു. ഞങ്ങള്‍ വീടിന്റെ പിറക് വശത്തുകൂടി ഇറങ്ങി ഓടിയെന്നും കല്യാണിയുടെ സഹോദരന്‍ പറയുന്നു.
Location :
Ernakulam,Kerala
First Published :
May 20, 2025 9:42 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
'ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി; ടോര്‍ച്ച് കൊണ്ട് അടിച്ചു'; അമ്മ മുന്‍പും ഉപദ്രവിച്ചിരുന്നുവെന്ന് കൊല്ലപ്പെട്ട കല്യാണിയുടെ സഹോദരന്‍