പാനൂർ കൊലപാതകത്തിനു കാരണം പ്രണയപ്പക; വിഷ്ണുപ്രിയ അകന്നത് പകയ്ക്ക് കാരണമായെന്ന് റിമാൻഡ് റിപ്പോർട്ട്

Last Updated:

ശ്യാംജിത്ത് ആക്രമിക്കാൻ എത്തുമ്പോൾ വിഷ്ണുപ്രിയ പൊന്നാനി സ്വദേശിയായ സുഹൃത്തിനോട് സംസാരിക്കുകയായിരുന്നു

കണ്ണൂർ: പാനൂർ കൊലപാതകത്തിനു കാരണം പ്രണയപ്പകയെന്ന് റിമാൻഡ് റിപ്പോർട്ട്. വിഷ്ണുപ്രിയ അകന്നതും പുതിയ ബന്ധം തുടങ്ങിയതും ശ്യാംജിത്തിന് പകയ്ക്ക് കാരണമായി. ശ്യാംജിത്താണ് കൊലയാളിയെന്ന സൂചന നൽകിയത് വിഷ്ണുപ്രിയയുടെ സുഹൃത്തായ പൊന്നാനി സ്വദേശിയാണ്. ശ്യാംജിത്ത് ആക്രമിക്കാൻ എത്തുമ്പോൾ വിഷ്ണുപ്രിയ പൊന്നാനി സ്വദേശിയായ സുഹൃത്തിനോട് സംസാരിക്കുകയായിരുന്നു. അയൽവാസികളുടെ സാക്ഷിമൊഴിയും നിർണായകമായി. പ്രതി കുറ്റസമ്മതം നടത്തിയിട്ടുണ്ടന്നും റിമാൻഡ് റിപ്പോർട്ടിൽ ഉണ്ട്. ‌
ശ്യാംജിത്തിനെ കസ്റ്റഡിയിൽ വിട്ടു കിട്ടുന്നതിനായി പൊലീസ് ബുധനാഴ്ച അപേക്ഷ സമർപ്പിക്കും. യുവതിയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനു വേണ്ടിയാണ് കസ്റ്റഡിയിൽ ആവശ്യപ്പെടുന്നത്. ഇന്നലെ തളിപ്പറമ്പിൽ മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്റ് ചെയ്തിരുന്നു. വിഷ്ണുപ്രിയയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പൊലീസ് ഇന്ന് വിശദമായി പരിശോധിക്കും. പൊന്നാനി സ്വദേശിയായ സുഹൃത്തിനെ കേസിൽ സാക്ഷിയാക്കും.
advertisement
വിഷ്ണുപ്രിയയുടെ ഈ സുഹൃത്തിനെ കൊല്ലാനും ശ്യാംജിത്ത് പദ്ധതിയിട്ടിരുന്നതായാണ് പൊലീസ് പറയുന്നത്. ശ്യാംജിത്തും വിഷ്ണുപ്രിയയും നേരത്തെ അടുപ്പത്തിലായിരുന്നു. അടുത്തിടെ ഇവരുടെ പ്രണയത്തില്‍ ഉലച്ചിലുണ്ടാവുകയും വിഷ്ണുപ്രിയ ബന്ധത്തില്‍നിന്ന് പിന്മാറുകയും ചെയ്തിരുന്നു. ഇതിന്റെ പ്രകോപനത്തിലാണ് കൊലപാതകം നടത്തിയത്. പാനൂർ നൂക്ലിയസ് ആശുപത്രിയിലെ ഫാർമസി ജീവനക്കാരിയായിരുന്നു വിഷ്ണുപ്രിയ.
മലയാളം വാർത്തകൾ/ വാർത്ത/Crime/
പാനൂർ കൊലപാതകത്തിനു കാരണം പ്രണയപ്പക; വിഷ്ണുപ്രിയ അകന്നത് പകയ്ക്ക് കാരണമായെന്ന് റിമാൻഡ് റിപ്പോർട്ട്
Next Article
advertisement
വോട്ടുവിഹിതത്തിൽ കോൺഗ്രസ് ഒന്നാമത്, രണ്ടാമത് സിപിഎം, ബിജെപിയും ലീഗും മൂന്നും നാലും സ്ഥാനങ്ങളിൽ
വോട്ടുവിഹിതത്തിൽ കോൺഗ്രസ് ഒന്നാമത്, രണ്ടാമത് സിപിഎം, ബിജെപിയും ലീഗും മൂന്നും നാലും സ്ഥാനങ്ങളിൽ
  • തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 29.17% വോട്ടുമായി ഒന്നാമതും സിപിഎം 27.16% വോട്ടുമായി രണ്ടാമതും

  • ബിജെപി 14.76% വോട്ടുമായി മൂന്നാമതും മുസ്ലിം ലീഗ് 9.77% വോട്ടുമായി നാലാമതും എത്തി

  • യുഡിഎഫ് മുന്നിൽ; എൽഡിഎഫ് രണ്ടാമതും എൻഡിഎ മൂന്നാമതും, സിപിഐക്ക് വോട്ടുവിഹിതത്തിൽ തിരിച്ചടി

View All
advertisement