സജ്ജയ കുമാർ
കന്യാകുമാരി: യുവതിയുമായി നടത്തിയ അശ്ലീല സംഭാഷണവും സ്വകാര്യ വീഡിയോയും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഇടവക വികാരിയായ വൈദികൻ ഒളിവിൽ. എന്നാൽ തന്റെ മകനെ കള്ളക്കേസിൽ കുടുക്കി എന്ന് നിയമ വിദ്യാർത്ഥിയുടെ അമ്മയുടെ പരാതിയിൽ കന്യാകുമാരി പോലീസ് അന്വേഷണം ആരംഭിച്ചതിനെ തുടർന്നാണ് ഇടവക വികാരി ഒളിവിൽ പോയതെന്നാണ് സൂചന.
അഴകിയമണ്ഡപത്തിന് സമീപം പ്ലാങ്കാലയിലെ സിറോ മലങ്കര കത്തോലിക്കാ സഭയുടെ കീഴിലെ ലിറ്റിൽ ഫ്ലവർ ഫൊറാന പള്ളി ഇടവകവികാരിയായ ബെനഡിക്റ്റ് ആന്റോ (30) യെയാണ് മൂന്ന് ദിവസമായി കാണാനില്ലാത്തത്. എന്നാൽ ഇയാളും ഒരു യുവതിയുമൊപ്പമുള്ള അശ്ലീല ഫോട്ടോകളും വാട്‌സ്ആപ്പ് വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായതിനു ശേഷമാണ് വൈദികനെ കാണാതായത് എന്നും ആരോപണം ഉണ്ട്.
Also Read-ഗുണ്ടാ സംഘങ്ങള്‍ക്കിടയില്‍ സ്പര്‍ധവളര്‍ത്താന്‍ ശ്രമം; ‘തമന്നയെ’ പൂട്ടി പൊലീസ്
ഈ സാഹചര്യത്തിലാണ് കളിയിക്കാവിളയ്ക്ക് സമീപം ഫാത്തിമ നഗർ സ്വദേശിയായ വൈദികൻ ഒളിവിലായതെന്നാണ് സൂചന. എന്നാൽ വീഡിയോയിലും ഫോട്ടോയിലും കണ്ട സ്ത്രീകളിൽ നിന്ന് ഇപ്പോൾ പരാതിയില്ലാത്തതിനാൽ വൈറലായ വീഡിയോയെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. ഈ വീഡിയോയും ഫോട്ടോയും എങ്ങനെ പുറത്തായി എന്നതാണ് പോലീസ് അന്വേഷിക്കുന്നത്.
കുറച്ചു ദിവസം മുമ്പ് ബെനഡിക്ട് ആന്റോ ഒരു സംഘം ആളുകൾ തന്റെ വീട്ടിലെത്തി ആക്രമിച്ച് തന്റെ ലാപ്‌ടോപ്പും മൊബൈൽ ഫോണും മറ്റും തട്ടിയെടുത്തുവെന്ന് കൊല്ലങ്കോട് പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് ഓസ്റ്റിൻ ജിനോ എന്ന നിയമ വിദ്യാർത്ഥിയെ കൊല്ലങ്കോട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Also Read-ബ്യൂട്ടി പാര്‍ലറിന്റെ മറവില്‍ അനാശാസ്യം; തൊടുപുഴയില്‍ യുവതികൾ ഉൾപ്പെടെ 5 പേർ അറസ്റ്റില്‍
ഓസ്റ്റിൻ ജിനോയെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് അയാളുടെ അമ്മ മിനി അജിത കന്യാകുമാരി ജില്ലാ പോലീസ് സൂപ്രണ്ടിന് അദ്ദേഹത്തിന്റെ ഓഫീസിൽ ചെന്ന് തന്റെ മകനെതിരെ വൈദികൻ കള്ളക്കേസ് നൽകിയതായി പരാതി നൽകി. ഒപ്പം ആരോപണ വിധേയനായ വികാരിക്ക് പല സ്ത്രീകളുമായുള്ള അവിഹിത ബന്ധം തെളിയിക്കുന്ന ഫോട്ടോകളും വീഡിയോയും സഹിതം നിവേദനം നൽകിയത്. ഇതിനു ശേഷം നിയമ വിദ്യാർത്ഥിയുടെ അമ്മ മാധ്യമങ്ങളോടു സംസാരിച്ചു.
ബെനഡിക്ട് ആന്റോ പല യുവതികളോടും അശ്ളീല സംഭാഷണങ്ങളിലും അയക്കുന്ന ആളാണ്. ഇയാൾ യുവതികളുമായും വാട്സാപ്പ് ചാറ്റിലും കോളിലും ഇത്തരം സംഭാഷണങ്ങൾ പതിവായിരുന്നു എന്നാണ് സൂചന. തന്റെ മകനൊപ്പം പഠിക്കുന്ന ഒരു നിയമവിദ്യാർത്ഥിനിക്ക് വികാരി ഇത്തരം അശ്ളീല സന്ദേശങ്ങൾ അയച്ചിരുന്നതായും ആ യുവതിയുടെ ഫോട്ടോ പകർത്തിയതായും അവർ പറഞ്ഞു. ഇത് യുവതിയ്ക്ക് ഇഷ്ടമായില്ല. തുടർന്ന് തന്റെ മകൻ ചിലർക്കൊപ്പം വൈദികനെ സമീപിച്ചു. യുവതിയുടെ പകർത്തിയ ചിത്രങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടു. ഇതിനെ തുടർന്നാണ് വികാരി മകനും സുഹൃത്തുക്കൾക്ക് എതിരെയും വ്യാജ പരാതി നൽകിയത് എന്നും മകനെ കൊല്ലങ്കോട് പൊലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിപ്പിച്ചതെന്നും നിയമ വിദ്യാർത്ഥിയുടെ അമ്മ ആരോപിച്ചു.
നിരപരാധിയായ തന്റെ മകന് നീതി ലഭിക്കണം എന്നും ഇടവക വികാരിയെ കുറിച്ച് പുറത്ത് വന്ന അശ്ലീല വീഡിയോയും ഫോട്ടോയുടെയും അടിസ്ഥാനത്തിൽ കേസെടുത്തു നടപടി സ്വീകരിക്കണം എന്നും മകന് നീതി ലഭിക്കണമെന്നും ഇയാൾക്കെതിരെ നടപടിയെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.
യുവതികൾക്കൊപ്പമുള്ള ഇടവക വികാരിയുടെ ഫോൺ സന്ദേശങ്ങളും അശ്ളീല വീഡിയോകളും ഫോട്ടോകളും സമൂഹ മാധ്യമങ്ങളിൾ വഴി വൈറലായ സംഭവം വിശ്വാസിസമൂഹം അല്പം ഞെട്ടലോടെയാണ് കാണുന്നത്. വൈദികൻ ഒളിവിൽ പോയ സാഹചര്യം പോലീസ് അന്വേഷണം ഊർജിതമാക്കിയെന്നാണ് സൂചന.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.