കാസർഗോഡ് പത്തുവയസുകാരിയെ ആശുപത്രിയിലെ ലിഫ്റ്റിനുള്ളിൽ പീഡിപ്പിക്കാൻ ശ്രമം
- Published by:Anuraj GR
- news18-malayalam
Last Updated:
കുമ്പളയിലെ ആശുപത്രിയില്‍ മാതാവിനൊപ്പം ഡോക്ടറെ കാണാന്‍ എത്തിയ പത്തു വയസുകാരിക്ക് നേരെയാണ് യുവാവിന്റെ പീഡന ശ്രമമുണ്ടായത്
കാസര്‍ഗോഡ്: കുമ്പളയില്‍ പത്തു വയസുകാരിയെ ആശുപത്രിയിലെ ലിഫ്റ്റിനകത്ത് പീഡിപ്പിക്കുവാന്‍
ശ്രമം. മാതാവ് മരുന്നു വാങ്ങുവാന്‍ പോയ സമയത്ത് പെണ്‍കുട്ടിയുടെ അടുത്തെത്തിയ യുവാവ് ലിഫ്റ്റ് കാണിക്കാമെന്നു പറഞ്ഞു കൂട്ടികൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചതായാണ് പരാതി.
കുമ്പളയിലെ ആശുപത്രിയില്‍ മാതാവിനൊപ്പം ഡോക്ടറെ കാണാന്‍ എത്തിയ പത്തു വയസുകാരിക്ക് നേരെയാണ് യുവാവിന്റെ പീഡന ശ്രമമുണ്ടായത്. മാതാവ് മരുന്നു വാങ്ങുവാന്‍ പോയ സമയത്ത് പെണ്‍കുട്ടിയുടെ അടുത്തെത്തിയ യുവാവ് ലിഫ്റ്റ് കാണിക്കാമെന്നു പറഞ്ഞു കൂട്ടികൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചതായാണ് പരാതി.
മാതാവ് മരുന്നു വാങ്ങി തിരികെ എത്തിയപ്പോള്‍ മകളെ കണ്ടില്ല. അന്വേഷിക്കുന്നതിനിടയിലാണ് മകളെ ലിഫ്റ്റിനു സമീപത്തു കണ്ടത്. തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് പെണ്‍കുട്ടി തനിക്കുണ്ടായ ദുരനുഭവം സംബന്ധിച്ച കാര്യങ്ങള്‍ പറഞ്ഞത്. ഉടന്‍ കുട്ടിയുടെ മാതാവ് പൊലീസില്‍ പരാതി നല്‍കി.
advertisement
സംഭവത്തില്‍ കുമ്പള പൊലീസ് പോക്സോ പ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രതിയെ കണ്ടെത്തുന്നതിനായി പൊലീസ് ഊര്‍ജ്ജിതമായ അന്വേഷണം തുടങ്ങി. ആശുപത്രിയിലെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.
Location :
Kasaragod,Kasaragod,Kerala
First Published :
November 21, 2023 5:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കാസർഗോഡ് പത്തുവയസുകാരിയെ ആശുപത്രിയിലെ ലിഫ്റ്റിനുള്ളിൽ പീഡിപ്പിക്കാൻ ശ്രമം