ഇരട്ടകളെ പ്രണയിച്ച യുവതിയുടെ നഗ്നചിത്രം വീഡിയോ കോള്‍ വഴി പകര്‍ത്തി പ്രചരിപ്പിച്ച ഇരുവരും അറസ്റ്റിൽ

Last Updated:

വാടകയ്ക്ക് താമസിക്കുന്നതിനിടയിലാണ് ഇരട്ട സഹോദരങ്ങളായ ഹസൈനാറും ഹുസൈനും യുവതിയെ പരിചയപ്പെടുന്നത്

മലപ്പുറം: പ്രണയം നടിച്ച് യുവതിയുടെ നഗ്നചിത്രം പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച ഇരട്ട സഹോദരങ്ങൾ പോലീസ് പിടിയിൽ. കാളികാവ് അഞ്ചച്ചവടി കാണാഞ്ചേരി ഹസൈനാർ(21), ഹുസൈൻ(21) എന്നിവരെയാണ് എടക്കര പോലീസ് അറസ്റ്റ് ചെയ്തത്. നിലമ്പൂർ ചന്തക്കുന്നിൽ വാടകയ്ക്ക് താമസിക്കുന്നതിനിടയിലാണ് ഇരട്ട സഹോദരങ്ങളായ ഹസൈനാറും ഹുസൈനും യുവതിയെ പരിചയപ്പെടുന്നത്.
ഹസൈനാരാണ് യുവതിയോട് ആദ്യം പ്രണയാഭ്യർത്ഥന നടത്തിയത്. തുടർന്ന് സഹോദരങ്ങൾ വയനാട് ചുള്ളിയോട്ടിലേക്ക് താമസം മാറി. അതിനിടയിൽ ഹുസൈനുമായി യുവതി പരിചയത്തിലാവുകയും, ഇയാളും മൊബൈൽ ഫോണിലൂടെ യുവതിയോട് പ്രണയാഭ്യർത്ഥന നടത്തി.
തുടർന്ന് ഇരുവരും ചേർന്ന് യുവതിയെ പ്രലോഭിപ്പിച്ച് രാത്രിയിൽ വീഡിയോകോൾ വഴി ന​ഗ്നചിത്രം പകർത്തുകയും തങ്ങളെ വിവാഹം ചെയ്തില്ലെങ്കിൽ സുഹൃത്തുക്കൾക്കും വീട്ടുകാർക്കും വീഡിയോ അയച്ചു കൊടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നാലെ യുവതി ബന്ധത്തിൽ നിന്നും പിന്മാറിയതോടെ ഇതിന്റെ വിരോധത്തിൽ സമൂഹമാധ്യമങ്ങളിൽ ന​​ഗ്നന ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയായിരുന്നു.
advertisement
ഇൻസ്പെക്ടർ എൻ ബി ഷൈജു,എ എസ് ഐ ഷാജഹാൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ സാബിറലി, അരുൺകുമാർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ മഞ്ചേരി കോടതി റിമാൻഡ് ചെയ്തു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഇരട്ടകളെ പ്രണയിച്ച യുവതിയുടെ നഗ്നചിത്രം വീഡിയോ കോള്‍ വഴി പകര്‍ത്തി പ്രചരിപ്പിച്ച ഇരുവരും അറസ്റ്റിൽ
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement