advertisement

നടിയെ ആക്രമിച്ച കേസിൽ ആറുപ്രതികളുടെ ശിക്ഷാവിധി 3.30ന്

Last Updated:

അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ എൻ എസ് സുനിൽ (പൾസർ സുനി), മാർട്ടിൻ ആന്റണി, ബി മണികണ്ഠൻ, വി‌ പി വിജീഷ്, എച്ച്‌ സലിം, പ്രദീപ് എന്നിവരാണ് പ്രതികൾ

പൾസർ സുനി
പൾസർ സുനി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഉച്ച കഴിഞ്ഞ് 3.30ന് ശിക്ഷാവിധി പ്രസ്താവിക്കും. ശിക്ഷ വിധിക്കും മുൻപേ ആറുപ്രതികൾക്കും പറയാനുള്ള കാര്യങ്ങള്‍ കോടതി വിശദമായി കേട്ടു. നേരത്തെ, കേസ് എടുത്തിരുന്നുവെങ്കിലും മറ്റ് കേസുകള്‍ പരിഗണിച്ചശേഷം ശിക്ഷയില്‍ വാദം കേള്‍ക്കാമെന്ന നിലപാടാണ് എറണാകുളം സെഷന്‍സ് കോടതി കൈക്കൊണ്ടത്. 11.30-ഓടെയാണ് വാദം തുടങ്ങിയത്. ആറുപ്രതികളേയും കോടതിയില്‍ ഹാജരായിരുന്നു. പ്രതികളിൽ പലരും പൊട്ടിക്കരഞ്ഞും ദയ യാചിച്ചും ജഡ്ജിക്കു മുന്നിൽ അപേക്ഷിച്ചു. കോടതിയലക്ഷ്യ കേസുകൾ 18ന് കോടതി പരിഗണിക്കും.
ഇതും വായിക്കുക: വീട്ടിൽ അമ്മമാത്രമെന്ന് പൾസർ സുനി; നിരപരാധിയെന്ന് ‌ മാർട്ടിൻ; കണ്ണൂർ ജയിലിലേക്ക് അയക്കണമെന്ന് വിജീഷ്; കോടതിയിൽ പ്രതികൾ
വീട്ടിൽ അമ്മ മാത്രമേയുള്ളൂ. അമ്മയെ സംരക്ഷിക്കുന്നത് ഞാനാണ്. ശിക്ഷയിൽ ഇളവു വേണമെന്ന് ഒന്നാം പ്രതി പൾസർ സുനി കോടതിയിൽ പറഞ്ഞു. ചെയ്യാത്ത തെറ്റിനാണ് ശിക്ഷ അനുഭവിക്കുന്നതെന്നും പ്രായമുള്ള മാതാപിതാക്കളുണ്ട്. തന്റെ പേരിൽ മുൻപ് പെറ്റിക്കേസ് പോലുമില്ലെന്നും രണ്ടാം പ്രതി മാർട്ടിൻ പറ​ഞ്ഞു.
ദിലീപിന്റെ പാസ്പോർട്ട് വിട്ടുകിട്ടണമെന്ന അഭിഭാഷകന്റെ ആവശ്യം പ്രോസിക്യൂഷൻ എതിർത്തു. എന്നാൽ ഇത് ജാമ്യവ്യവസ്ഥയുടെ ഭാഗമല്ലേ എന്ന് കോടതി ചോദിച്ചു. തുടർന്ന് ഹർജി 18ന് പരിഗണിക്കാൻ തീരുമാനിച്ചു.
advertisement
ഇതും വായിക്കുക: ഭൂതവും ഭാവിയും ചികഞ്ഞോളൂ; കോടതിയിൽ അച്ചടക്കം പാലിക്കണം; നടിയെ ആക്രമിച്ച കേസിലെ ജഡ്ജിയുടെ മുന്നറിയിപ്പ്
അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ എൻ എസ് സുനിൽ (പൾസർ സുനി), മാർട്ടിൻ ആന്റണി, ബി മണികണ്ഠൻ, വി‌ പി വിജീഷ്, എച്ച്‌ സലിം, പ്രദീപ് എന്നിവരാണ് പ്രതികൾ.
മലയാളം വാർത്തകൾ/ വാർത്ത/Crime/
നടിയെ ആക്രമിച്ച കേസിൽ ആറുപ്രതികളുടെ ശിക്ഷാവിധി 3.30ന്
Next Article
advertisement
'ഈ നിമിഷം എന്റെ ജീവിതത്തിൽ എന്നേക്കുമായി ഒരു അനുഗ്രഹമായി,ഒരു പ്രചോദനമായി നിലനിൽക്കും'; ഡെപ്യൂട്ടി മേയർ ആശാനാഥ്
'ഈ നിമിഷം എന്റെ ജീവിതത്തിൽ എന്നേക്കുമായി ഒരു അനുഗ്രഹമായി,ഒരു പ്രചോദനമായി നിലനിൽക്കും'; ഡെപ്യൂട്ടി മേയർ ആശാനാഥ്
  • പ്രധാനമന്ത്രി മോദിയെ കണ്ട നിമിഷം ജീവിതത്തിൽ എന്നും അനുഗ്രഹവും പ്രചോദനവും ആകുമെന്ന് ആശാനാഥ്

  • മോദിയിൽ താൻ കണ്ടത് അധികാരം അല്ല, ഭാരതത്തിന്റെ ആത്മാവും വിനയവും ആണെന്ന് ആശാനാഥ് പറഞ്ഞു

  • പ്രധാനമന്ത്രിയുടെ കാലുകൾ തൊട്ടപ്പോൾ സന്തോഷവും അഭിമാനവും അനുഭവപ്പെട്ടുവെന്ന് ആശാനാഥ്.

View All
advertisement