Kolanchery Rape| കോലഞ്ചേരി പീഡനം: വയോധികയെ കുത്താൻ ഉപയോഗിച്ച കത്തി കണ്ടെടുത്തു
- Published by:Gowthamy GG
- news18-malayalam
Last Updated:
കോലഞ്ചേരി പീഡനകേസിലെ ഒന്നാംപ്രതി മുഹമ്മദ് ഷാഫി, രണ്ടാംപ്രതി മനോജ് , മൂന്നാംപ്രതി ഓമന എന്നിവരെ തെളിവെടുപ്പിന് എത്തിച്ചു.
എറണാകുളം: കോലഞ്ചേരി പാങ്കോടിൽ 75 ക്കാരിയായ വയോധികയെ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ പൊലീസ് തെളിവെടുപ്പ് നടത്തി. വയോധികയെ മുറിവേൽപ്പിക്കാൻ ഉപയോഗിച്ച കത്തി കണ്ടെത്തി. മൂന്നാം പ്രതി ഓമനയുടെ വീട്ടിൽ നിന്നാണ് കത്തി കണ്ടെത്തിയത്.
കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള ഒന്നാംപ്രതി മുഹമ്മദ് ഷാഫി, രണ്ടാംപ്രതി മനോജ് , മൂന്നാംപ്രതി ഓമന എന്നിവരെ തെളിവെടുപ്പിന് എത്തിച്ചിരുന്നു . മുവാറ്റുപുഴ ഡിവൈഎസ് പി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. പ്രതികളെ കാണാൻ നാട്ടുകാരും എത്തി.
ഓഗസ്റ്റ് രണ്ടിനാണ് വയോധിക ക്രൂര പീഡനത്തിന് ഇരയായത്. ഓമന വീട്ടിലെക്ക് വിളിച്ചുകൊണ്ടുവന്ന വയോധികയെ ഷാഫി പീഡിപ്പിക്കുകയായിരുന്നു. വീട്ടിലേയ്ക്ക് ആ സമയത്തു എത്തിയ ഓമനയുടെ മകൻ മനോജ് വയോധികയുടെ ദേഹത്ത് കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു എന്നാണ് പൊലീസ് കണ്ടെത്തൽ.
advertisement
[PHOTO]Gold Smuggling Case| NIA സംഘം വീണ്ടും സെക്രട്ടേറിയേറ്റിൽ; പ്രോട്ടോക്കോള്‍ ഓഫീസറുടെ മൊഴിയെടുത്തു
advertisement
[NEWS]
പ്രതികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തെളിവെടുപ്പ്. പ്രതികളുടെ കോവിഡ് പരിശോധനാ ഫലത്തിനായി കാത്തതാണ് തെളിവെടുപ്പിന് കാലതാമസം നേരിട്ടതെന്നും പൊലീസ് വ്യക്തമാക്കി.
കേസിൽ കൂടുതൽ പ്രതികളില്ലെന്നാണ് പൊലീസ് പറയുന്നത്. അതേ സമയം ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന വയോധികയുടെ നിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Location :
First Published :
August 13, 2020 6:56 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Kolanchery Rape| കോലഞ്ചേരി പീഡനം: വയോധികയെ കുത്താൻ ഉപയോഗിച്ച കത്തി കണ്ടെടുത്തു