കൊല്ലം: പുനലൂർ താലൂക്ക് ആശുപത്രി ജീവനക്കാരിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ സംഭവത്തിൽ ഭര്‍ത്താവ് അറസ്റ്റിൽ. കൊട്ടാരക്കര വെട്ടിക്കവല ഗ്രാമപഞ്ചായത്ത് കണ്ണങ്കോട് സ്വദേശിയായ വിപിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച വൈകിട്ട് പുനലൂർ താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് സമീപമായിരുന്നു സംഭവം. ബിബിനും നീതുവും ആശുപത്രിയുടെ പുറകുവശത്ത് സംസാരിച്ചുകൊണ്ട് നിൽക്കുകയും പെട്ടെന്ന് പ്രകോപനം ഉണ്ടായി വിപിൻ കയ്യിൽ കരുതി വന്ന ആസിഡ് മുഖത്തേക്ക് ഒഴിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷി പറയുന്നത്.
Also Read-പുനലൂർ താലൂക്ക് ആശുപത്രി ജീവനക്കാരിക്ക് നേരേ ആസിഡ് ആക്രമണം
ആസിഡ് ആക്രമണത്തിനുശേഷം വിപിൻ ഇവിടെ നിന്നും ഓടി രക്ഷപ്പെട്ടു. മുഖത്ത് 90 ശതമാനം പൊള്ളലേറ്റ നീതുവിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Acid attack, Arrest, Kollam