ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയുടെ നഗ്നചിത്രം കാട്ടി പണം തട്ടി
Last Updated:
മലപ്പുറം: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വഞ്ചിച്ച് പണം തട്ടിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ നഗ്നഫോട്ടോ പ്രചരിപ്പിച്ചുവെന്നും പൊലീസ് കണ്ടെത്തി. കൊല്ലം ആദിനാട് പടന്നയിൽ സ്വദേശി പ്രശാന്ത് ആണ് കൊണ്ടോട്ടി പൊലീസിന്റെ പിടിയിലായത്.
2018 ജനുവരി മാസം യുവതിയുമായി പരിചയപ്പെട്ട് പ്രണയം നടിച്ച് യുവതിയുടെ നഗ്ന ചിത്രം കൈക്കലാക്കിയ പ്രതി പിന്നീട് ഇതുകാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. പണം നൽകിയിട്ടും വീണ്ടും വീണ്ടും പണം ആവശ്യപ്പെടുകയും ഫോട്ടോ ചിലർക്ക് അയച്ചു കൊടുക്കുകയും ചെയ്തതോടെയാണ് വീട്ടമ്മ പൊലീസിൽ പരാതി നൽകിയത്.
Location :
First Published :
September 24, 2018 11:03 PM IST


