MeToo| അധ്യാപകനായിരിക്കെ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചെന്ന് പരാതി; മലപ്പുറം നഗരസഭയിലെ CPM കൗൺസിലര്‍ സ്ഥാനം കെ വി ശശികുമാർ രാജിവെച്ചു

Last Updated:

അധ്യാപകനായിരുന്ന 30 വർഷത്തിനിടെ സ്‌കൂളിലെ വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ആരോപണം ഉയർന്നത്. 

മലപ്പുറം: സാമൂഹിക മാധ്യമങ്ങളിലൂടെ മീ ടു (MeToo) ആരോപണങ്ങൾ നേരിട്ട മലപ്പുറം നഗരസഭയിലെ (Malappuram Municipality) സിപിഎം (CPM) കൗൺസിലർ കെ വി ശശികുമാർ (KV Sasikumar) സ്ഥാനം രാജിവെച്ചു. ശശികുമാര്‍ അധ്യാപകനായിരുന്ന മലപ്പുറത്തെ ഒരു എയ്ഡഡ് സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥിനികളാണ് പരാതി നല്‍കിയത്. അധ്യാപകനായിരുന്ന 30 വർഷത്തിനിടെ സ്‌കൂളിലെ വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ആരോപണം ഉയർന്നത്.
മാര്‍ച്ചിലാണ് ശശികുമാര്‍ സ്കൂളില്‍ നിന്ന് വിരമിച്ചത്. വിരമിച്ചതിന് പിന്നാലെ അധ്യാപക ജീവിതത്തെ കുറിച്ച് ശശികുമാര്‍ ഫേസ്ബുക്കില്‍ കുറിപ്പിട്ടിരുന്നു. അധ്യാപകനില്‍ നിന്ന് ലൈംഗികാതിക്രമം നേരിട്ടെന്ന് ഒരു പൂര്‍വ വിദ്യാര്‍ഥിനി ഈ പോസ്റ്റിനു താഴെ കമന്‍റിട്ടു. ആരോപണം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയായിരുന്നു. ഇതിനു പിന്നാലെയാണ് ചില പൂര്‍വ വിദ്യാര്‍ഥിനികള്‍ പൊലീസില്‍ പരാതി നല്‍കിയത്. അധ്യാപകനായിരിക്കെ ശശികുമാര്‍ ലൈംഗികാതിക്രമം നടത്തി എന്നായിരുന്നു പരാതി.
'ഇദ്ദേഹം കഴിഞ്ഞ 30 വര്‍ഷത്തോളമായി സ്‌കൂളിലെ 9 മുതല്‍ 16 വയസ്സ് വരെ പ്രായമുള്ള പെണ്‍കുട്ടികളോട് ലൈംഗിക ചുവയോട് കൂടി സംസാരിക്കുകയും വിദ്യാര്‍ത്ഥിനികളുടെ ലൈംഗിക അവയവങ്ങളില്‍ സ്പര്‍ശിക്കുകയും കടന്നുപിടിക്കുകയും ചെയ്തിട്ടുണ്ട്. ഞങ്ങളില്‍ പലരും ഇതില്‍ ഇരകളായി തീരുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പലതവണ സ്‌കൂളിലെ ബന്ധപ്പെട്ടവരോട് മാതാപിതാക്കള്‍ പലരും പരാതി പറഞ്ഞെങ്കിലും കെ വി ശശികുമാറിനു എതിരെ ഒരു നടപടിയും സ്‌കൂള്‍ അധികൃതര്‍ എടുത്തിട്ടില്ല. അതില്‍ 2019 ല്‍ പോലും കൊടുത്ത പരാതിയും എത്തിക്‌സ് കമ്മിറ്റി വരെയെത്തിയ പരാതികളും ഉണ്ടെന്നുള്ളത് യാഥാര്‍ഥ്യമാണ്. വിദ്യാര്‍ത്ഥിനികളില്‍ പലര്‍ക്കും ആ പ്രായത്തില്‍ പ്രതികരിക്കാന്‍ ആവാതെ പലപ്പോഴും അതിക്രമങ്ങള്‍ നിശബ്ദമായി സഹിക്കേണ്ടിവന്നിട്ടുണ്ട്. അതിക്രമത്തില്‍ മനംനൊന്തു കാലങ്ങളോളം കടുത്തമാനസിക പ്രയാസത്തില്‍ കുട്ടികള്‍ അകപ്പെട്ടിരുന്നു. പുറത്തു പറഞ്ഞാല്‍ സമൂഹത്തില്‍ ഒറ്റപ്പെട്ടു പോകുമെന്ന കാരണത്താല്‍ മാത്രം സഹിച്ചവരുമുണ്ട്. സമൂഹത്തില്‍ സ്‌കൂളിനുള്ള പേരും വിലയും ഇടിയുമെന്നും സ്‌കൂളിന് അപമാനം ഉണ്ടാകും എന്നും ഭയന്നാണ് സ്‌കൂള്‍ അധികാരികള്‍ പെണ്‍കുട്ടികൾക്കൊപ്പം നിൽക്കാതെ ശശി കുമാറിനെതിരെ നടപടികള്‍ സ്വീകരിക്കാതിരുന്നത്. '- മീ ടൂ ആരോപണത്തിൽ പറയുന്നു.
advertisement
പരാതികളുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. അറുപതോളം വിദ്യാര്‍ഥിനികള്‍ പീഡിപ്പിക്കപ്പെട്ടെന്ന് സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ പറയുന്നു. 2019ല്‍ സ്കൂള്‍ അധികൃതരോട് ചില വിദ്യാര്‍ഥിനികള്‍ പരാതിപ്പെട്ടിരുന്നുവെങ്കിലും നടപടിയുണ്ടായിട്ടില്ലെന്ന് പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
MeToo| അധ്യാപകനായിരിക്കെ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചെന്ന് പരാതി; മലപ്പുറം നഗരസഭയിലെ CPM കൗൺസിലര്‍ സ്ഥാനം കെ വി ശശികുമാർ രാജിവെച്ചു
Next Article
advertisement
'പാലത്തായിക്കേസിൽ മുസ്ലീം ലീ​ഗും SDPI-യും ഇടപ്പെട്ടത് പീഡിപ്പിച്ചത് ഹിന്ദുവായതിനാൽ'; CPM നേതാവ്
'പാലത്തായിക്കേസിൽ മുസ്ലീം ലീ​ഗും SDPI-യും ഇടപ്പെട്ടത് പീഡിപ്പിച്ചത് ഹിന്ദുവായതിനാൽ'; CPM നേതാവ്
  • പാലത്തായി പീഡനക്കേസിൽ പ്രതി പത്മരാജനെ മരണം വരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു.

  • പാലത്തായി കേസിൽ മുസ്ലിം ലീ​ഗും SDPI-യും ഇടപെട്ടത് പ്രതി ഹിന്ദുവായതിനാൽ എന്ന് CPM ആരോപണം.

  • പാലത്തായി കേസിൽ ശിക്ഷിക്കപ്പെട്ട പത്മരാജനെ സർവീസിൽ നിന്നും പിരിച്ചു വിട്ടതായി മന്ത്രി അറിയിച്ചു.

View All
advertisement