'ഭർത്താവ് ക്രൂരമായി പീഡിപ്പിച്ചു; കുഞ്ഞിനെ സിഗരറ്റ് കുറ്റി കൊണ്ട് പൊള്ളിച്ചു'; മൊബൈൽ ടവറിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവതി

Last Updated:

കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പൊലീസ് ക്രൂരമായ അവഗണനയാണ് കാട്ടിയതെന്ന് അൻപു റോസി പറയുന്നു.

അൻപു റോസി
അൻപു റോസി
കായംകുളത്ത് ഇന്നലെയാണ് അൻപുറോസി എന്ന യുവതി മൊബൈൽ ടവറിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി പ്രതിഷേധിച്ചത്. ഇതിനിടെ കടന്നൽ കുത്തേറ്റ് അൻപുറോസി തിരക്കിട്ട് താഴേക്ക് ഇറങ്ങുകയായിരുന്നു. ഇതിനിടെയാണ് ടവറിൽ നിന്ന് വീണ് പരിക്കേറ്റത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ആണ് അൻപു റോസി ന്യൂസ് 18 നോട്  ജീവിതത്തിലെ ദുരന്ത കഥ വിവരിച്ചത്.
കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പൊലീസ് ക്രൂരമായ അവഗണനയാണ് കാട്ടിയതെന്ന് അൻപു റോസി പറയുന്നു.
ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്കും മലപ്പുറം പൊലീസിലും പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല. ഇതിനിടെ മലപ്പുറം ജില്ലാ കലക്ടർക്കും പരാതി നൽകി. നടപടി ഉണ്ടാകാതെ വന്നതോടെയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത് എന്ന് അൻപുറോസി പറയുന്നു.
അച്ഛനല്ലേ കൊണ്ടുപോയത് എന്ന മറുപടിയാണ് പൊലീസ് നൽകിയത്  എന്ന് യുവതി പറഞ്ഞു. കഴിഞ്ഞ ഏപ്രിൽ 14നാണ് മലപ്പുറത്തെ സഹോദരിയുടെ വീട്ടിൽ നിന്ന് കുഞ്ഞിനെ പിതാവ് വിജയ മണി തട്ടിക്കൊണ്ടുപോയത്. അരമണിക്കൂറിനുള്ളിൽ തന്നെ തിരൂർ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. അതിനുശേഷമാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്. ഇതിനിടെ കായംകുളത്തേക്ക് താമസം മാറ്റി അവിടെ ജോലി ചെയ്തു വരികയായിരുന്നു. സുഹൃത്തിന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത് എന്ന് അൻപ് റോസി പറയുന്നു.
advertisement
കുട്ടിയുടെ അച്ഛൻ വിജയ് മണി ക്രൂരമായി പീഡിപ്പിച്ചതായി അൻപു റോസി പറയുന്നു. കുഞ്ഞിന്റെ ശരീരത്ത് സിഗരറ്റ് കൊണ്ട്  കുത്തി പൊള്ളിച്ചു.ഗർഭിണിയായിരുന്ന കാലത്ത് തന്നെ വയറ്റിൽ ചവിട്ടി ആക്രമിച്ചു. കല്ലകുറിച്ചി ജില്ലയിൽ ആണ് ഭർത്താവ് താമസിക്കുന്നത്. തമിഴ്നാട്ടുകാര് ആണെന്ന് കരുതി ആണ് അവഗണന എന്നും അൻപുറോസ് പറയുന്നു.
കുഞ്ഞിനെ തിരിച്ചു നൽകാൻ നടപടി ഉണ്ടാകണം എന്നും അൻപുറോസി ആവശ്യപ്പെട്ടു.
advertisement
നാലുവർഷം മുൻപാണ് അൻപു റോസിയും വിജയ് മണിയും തമ്മിൽ ഒരുമിച്ച് ജീവിതം തുടങ്ങിയത്. നിയമപരമായി ഇരുവരും വിവാഹിതരല്ല എന്ന് അൻപു റോസി പറഞ്ഞു. തനിക്ക് മാതാപിതാക്കളും ഇല്ല. ഇതോടെ ആരും സഹായിക്കാൻ ഇല്ലാത്ത അവസ്ഥയാണ് ഉള്ളത് എന്ന് യുവതി പറഞ്ഞു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ  കഴിയുകയായിരുന്ന അൻപു റോസി മാധ്യമങ്ങളെ കാണാനാണ് ആശുപത്രി വിട്ട് പുറത്തുവന്നത്. എങ്ങനെയെങ്കിലും കുഞ്ഞിനെ ഒപ്പം എത്തിക്കണം എന്നാവശ്യപ്പെട്ടാണ് അൻപുറോസി സർക്കാറിനെ സമീപിക്കാൻ ഒരുങ്ങുന്നത്. അതേസമയം പൊലീസ് നടപടി എടുക്കാത്തതിൽ കടുത്ത നിരാശ പ്രകടിപ്പിക്കുകയാണ് ഇവർ.  ഈ വിഷയത്തിൽ സർക്കാർ ഇടപെടണമെന്നും അൻപു റോസി ആവശ്യപ്പെട്ടു. ബാലാവകാശ കമ്മീഷൻ അടക്കമുള്ള സംവിധാനങ്ങൾ നിലവിൽ ഇരിക്കെയാണ് സ്വന്തം മകനെ കണ്ടെത്താനായി യുവതി  ഉയരമുള്ള ടവറിനു മുകളിൽ കയറി ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഭർത്താവ് ക്രൂരമായി പീഡിപ്പിച്ചു; കുഞ്ഞിനെ സിഗരറ്റ് കുറ്റി കൊണ്ട് പൊള്ളിച്ചു'; മൊബൈൽ ടവറിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവതി
Next Article
advertisement
കേരളം പിടിക്കാൻ ബിജെപി; ആഭ്യന്തര മന്ത്രി അമിത് ഷാ രണ്ടു ദിവസം തിരുവനന്തപുരത്ത്
കേരളം പിടിക്കാൻ ബിജെപി; ആഭ്യന്തര മന്ത്രി അമിത് ഷാ രണ്ടു ദിവസം തിരുവനന്തപുരത്ത്
  • കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രണ്ട് ദിവസം തിരുവനന്തപുരത്ത്, ബി.ജെ.പി പരിപാടികൾക്ക് നേതൃത്വം നൽകും

  • അമിത് ഷാ സന്ദർശനത്തോടനുബന്ധിച്ച് തലസ്ഥാന നഗരത്തിൽ കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

  • ശനി, ഞായർ ദിവസങ്ങളിൽ പ്രധാന റോഡുകളിൽ വാഹന പാർക്കിങ് നിരോധിച്ചിട്ടുള്ളതായി അധികൃതർ അറിയിച്ചു

View All
advertisement