തിരുവനന്തപുരത്ത് സ്ത്രീക്കു നേരെ വെടിവച്ചത് കൊല്ലത്തെ വനിതാ ഡോക്ടര്‍; പ്രതി പിടിയിൽ
- Published by:Sarika KP
- news18-malayalam
Last Updated:
സംഭവത്തിൽ പരിക്കേറ്റ ഷിനിയുടെ ഭർത്താവുമായുള്ള പ്രശ്നമാണ് വെടിവയ്പ്പിന് കാരണമെന്നാണ് വിവരം.
തിരുവനന്തപുരം വഞ്ചിയൂരിൽ എയര്‍പിസ്റ്റൾ ഉപയോഗിച്ച് സ്ത്രീയെ വെടിവെച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കൊളജിലെ ഡോക്ടറായ ദീപ്തിയാണ് പിടിയിലായത്. കൊല്ലത്ത് വച്ചാണ് ഇവർ പിടിയിലായത്. പരിക്കേറ്റ ഷിനിയുടെ ഭർത്താവുമായുള്ള പ്രശ്നമാണ് വെടിവെയ്പ്പിന് കാരണമെന്നാണ് വിവരം.
പടിഞ്ഞാറെക്കോട്ട ചെമ്പകശ്ശേരി റെസിഡന്‍സ് അസോസിയേഷനിലെ ഷിനിയുടെ വീട്ടില്‍ ഞായറാഴ്ച രാവിലെ 9.30-ടെയായിരുന്നു സംഭവം. കൂറിയര്‍ നല്‍കാനെന്ന് പറഞ്ഞ് വീട്ടിലെത്തിയ ദീപ്തി ഷൈനിക്ക് നേരേ വെടിയുതിർക്കുകയായിരുന്നു. മാസ്‌ക് ധരിച്ചെത്തിയ ദീപ്തി വെടിയുതിര്‍ത്ത ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. കൈയ്ക്ക് വെടിയേറ്റ ഷിനിയെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൂറിയര്‍ നല്‍കാനുണ്ടെന്ന് പറഞ്ഞ് എത്തിയ യുവതി ഇത് കൈപ്പറ്റിയെന്ന് ഒപ്പിടണമെന്ന് ഷിനിയോട് ആവശ്യപ്പെട്ടിരുന്നു. ഷിനി പേനയെടുക്കാനായി തിരിഞ്ഞപ്പോഴാണ് അക്രമി എയര്‍പിസ്റ്റൾ ഉപയോഗിച്ച് വെടിയുതിര്‍ത്തത്. കൈ കൊണ്ട് പെട്ടെന്ന് തടുക്കാന്‍ ശ്രമിച്ചതിനാല്‍ ഷിനിയുടെ കൈയ്ക്കാണ് വെടിയേറ്റത്. പരിക്കേറ്റ ഷിനി കേന്ദ്രസര്‍ക്കാരിന്റെ എന്‍.ആര്‍.എച്ച്.എം. ജീവനക്കാരിയാണ്.
advertisement
Location :
Thiruvananthapuram,Kerala
First Published :
July 30, 2024 7:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
തിരുവനന്തപുരത്ത് സ്ത്രീക്കു നേരെ വെടിവച്ചത് കൊല്ലത്തെ വനിതാ ഡോക്ടര്‍; പ്രതി പിടിയിൽ