പത്തനംതിട്ട: സംശയരോഗത്തെ തുടര്‍ന്ന് ഒപ്പം താമസിച്ചിരുന്ന യുവതിയെ തലയ്ക്കടിച്ചു കൊലപെടുത്തിയേ കേസിൽ പ്രതി പിടിയിൽ. തിരുവനന്തപുരം വെള്ളറട സ്വദേശി ഷൈജുവാണ് ബംഗളൂരുവിൽ നിന്ന് പിടിയിലായത്. പൂഴിക്കാട് തച്ചിരേത്ത് പടി ലക്ഷ്മി നിലയത്തിൽ വാടകക്ക് താമസിക്കുന്ന മുളക്കുഴ സ്വദേശിനി സജിത(42)യെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൊല്ലപ്പെട്ട നലിയില്‍ കണ്ടെത്തിയിരുന്നു.
ഭർത്താവുമായി അകന്നുകഴിഞ്ഞിരുന്ന സജിതയും ഷൈജുവും ഫേസ്ബുക്ക് വഴിയാണ് പരിചയപ്പെട്ടത്. തുടർന്ന് ഇരുവരും ഒരുമിച്ച് താമസിക്കുകയായിരുന്നു. കഴിഞ്ഞ മൂന്നു വർഷമായി പന്തളത്തെ വാടകവീട്ടിലാണ് ഇവർ താമസിക്കുന്നത്. വെള്ളിയാഴ്ച രാത്രിയാണ് ഷൈജുവിനൊപ്പം താമസിച്ചിരുന്ന സജിതയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
മരക്കഷണം കൊണ്ട് യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഷൈജു സുഹൃത്തുക്കളെ ഫോണിൽ വിളിച്ച് വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടിരുന്നു. ഇവർ സ്ഥലത്തെത്തിയപ്പോൾ സജിതയെ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലിയലാണ് കണ്ടെത്.
ഇതിനിടെ ഷൈജു സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടിരുന്നു. ബംഗളൂരുവിൽ ഒളിവിൽ കഴിഞ്ഞ ഇയാളെ മൊബൈൽ ടവർ
ലൊക്കേഷൻ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. സജിതയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിൽ കലാശിച്ചത്.
Also Read-തിരുവനന്തപുരം കന്യാകുളങ്ങരയിൽ മാനസിക വിഭ്രാന്തി നേരിടുന്ന വയോധികന് മർദനം
സജിതയുമായി വാക്കേറ്റമുണ്ടാകുകയും മരക്കഷണം കൊണ്ട് തലയ്ക്ക് അടിക്കുകയുമായിരുന്നു. സജിതയ്ക്ക് 19 വയസുള്ള മകനുണ്ട്. ഷൈജുവും സജിതയും നിയമപരമായി വിവാഹം കഴിച്ചിട്ടുണ്ടോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.