കായംകുളത്തെ സി പി എം പ്രവർത്തകൻ്റെ കൊലപാതകം മുഖ്യ പ്രതി വെറ്റ മുജീബ് പിടിയിൽ
കായംകുളത്തെ സി പി എം പ്രവർത്തകൻ്റെ കൊലപാതകം മുഖ്യ പ്രതി വെറ്റ മുജീബ് പിടിയിൽ
സംഭവത്തിൽ കായംകുളം നഗരസഭ കൗൺസിലർ നിസാമിനെയും അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന. പരിക്കേറ്റ മുജീബിനെ വീട്ടിൽ കാറിൽ എത്തിച്ചത് കോൺഗ്രസ് കൗൺസിലറായ നിസാം ആണ്
ആലപ്പുഴ: കായംകുളത്ത് സി പി എം പ്രവർത്തകനെ കുത്തി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി വെറ്റമുജീബ് എന്ന മുജീബ് റഹ്മാൻ പിടിയിൽ. സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകനായ സിയാദിനെ കൊലപ്പെടുത്തിയ ശേഷം ഉണ്ടായ സoഘർഷത്തിൽ വെട്ടേറ്റ ഇയാൾ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തേടുകയായിരുന്നു. കൃത്യത്തിൽ നേരിട്ട് പങ്കുള്ള രണ്ട് ക്വട്ടേഷൻ സംഘാംഗങ്ങളെ കൂടി കേസിൽ പിടികൂടാനുണ്ട്. കായംകുളത്തെ സി പി എം പ്രവർത്തകനായ വൈദ്യൻ വീട്ടിൽ സിയാദിനെ ചൊവ്വാഴ്ച രാത്രി കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് പൊലീസ് കസ്റ്റഡിയിലായത്. ക്വട്ടേഷൻ സംഘാംഗമായ വെറ്റ മുജീബിനെ കോട്ടയം മെഡിക്കൽ കോളേജിൽ നിന്നാണ് പൊലീസ് കണ്ടെത്തിയത്. സിയാദിനെ കുത്തി വീഴ്ത്തിയതിന് ശേഷം ഉണ്ടായ സംഘർഷത്തിൽ മുജീബിനും വെട്ടേറ്റിരുന്നു. തുടർന്ന് രക്ഷപെട്ട ഇയാൾ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തേടുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.