advertisement

എയർ ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറി; സീറ്റിൽ അധിക്ഷേപ കുറിപ്പ്; മലയാളി ഐടി ഉദ്യോഗസ്ഥൻ അറസ്റ്റിൽ

Last Updated:

സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ ജോലിചെയ്യുന്ന 30 വയസുകാരനാണ് അറസ്റ്റിലായത്. ഇയാൾ മദ്യലഹരിയിലായിരുന്നു

Rapid Read
എ ഐ നിർമിത പ്രതീകാത്മക ചിത്രം
എ ഐ നിർമിത പ്രതീകാത്മക ചിത്രം
ഹൈദരാബാദ്: വിമാനയാത്രക്കിടെ എയർ ഹോസ്റ്റസിനോട് മോശമായി പെരുമാറിയ മലയാളി യുവാവ് അറസ്റ്റില്‍. വെള്ളിയാഴ്ച ദുബായിൽ നിന്ന് ഹൈദരാബാദിലേക്കുള്ള വിമാനത്തിലായിരുന്നു സംഭവം. ജോലിക്കിടെ എയർ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പർശിച്ചെന്നാണു പരാതി. ക്യാബിൻ ക്രൂ നൽകിയ പരാതിയിൽ രാജീവ് ഗാന്ധി ഇന്‌റർ‌നാഷണൽ‌ എയർപോർട്ട് പോലീസാണ് കേസെടുത്തത്.
സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ ജോലിചെയ്യുന്ന 30 വയസുകാരനാണ് അറസ്റ്റിലായത്. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. വിമാനം ഹൈദരാബാദിൽ ലാൻഡ് ചെയ്തതിന് ശേഷം പാസ്പോർട്ട് സീറ്റിൽ മറന്നുവച്ചതായി ഇയാൾ ക്യാബിന്‍ ക്രൂവിനോട് പറഞ്ഞു. എന്നാല്‍ ഇതു തിരഞ്ഞെത്തിയ ജീവനക്കാർ കണ്ടത് അശ്ലീല കുറിപ്പായിരുന്നു. തുടർന്ന് വിവരം ജീവനക്കാര്‍ ക്യാപ്റ്റനെയും ഗ്രൗണ്ട് സ്റ്റാഫിനെയും അറിയിക്കുകയും പൊലീസില്‍ പരാതിപ്പെടുകയുമായിരുന്നു.
ജീവനക്കാരുടെ പരാതിയില്‍ യുവാവിനെതിരെ ഭാരതീയ ന്യായസംഹിത സെക്ഷൻ 74 (സ്ത്രീയുടെ മാന്യതയെ വ്രണപ്പെടുത്തുക, ക്രിമിനൽ ബലപ്രയോഗം), സെക്ഷൻ 75 (ലൈംഗിക പീഡനം) എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്. അറസ്റ്റ് ചെയ്ത ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡില്‍ വിട്ടു.
advertisement
Summary: A young Malayali man has been arrested for misbehaving with an air hostess during a flight. The incident occurred on a flight from Dubai to Hyderabad on Friday. The complaint alleges that the man inappropriately touched the air hostess while she was on duty. The Rajiv Gandhi International Airport Police registered a case based on the complaint filed by the cabin crew.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
എയർ ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറി; സീറ്റിൽ അധിക്ഷേപ കുറിപ്പ്; മലയാളി ഐടി ഉദ്യോഗസ്ഥൻ അറസ്റ്റിൽ
Next Article
advertisement
സമസ്ത നൂറാം വാർഷികം; 850 യുവതീ യുവാക്കളുടെ സമൂഹവിവാഹം നീലഗിരിയിൽ
സമസ്ത നൂറാം വാർഷികം; 850 യുവതീ യുവാക്കളുടെ സമൂഹവിവാഹം നീലഗിരിയിൽ
  • സമസ്തയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് 850 നിർധനരായ യുവതീ യുവാക്കളുടെ സമൂഹവിവാഹം നടക്കും

  • നീലഗിരി പാടന്തറയിൽ ഏപ്രിൽ 5ന് നടക്കുന്ന ചടങ്ങിൽ എല്ലാ ജാതി മതസ്ഥരും പങ്കെടുക്കും

  • ഒരു ലക്ഷത്തോളം പേർക്ക് വിവാഹ സദ്യ ഒരുക്കും, വധൂവരന്മാർക്ക് വസ്ത്രങ്ങളും സ്വർണാഭരണങ്ങളും നൽകും

View All
advertisement