അടുത്ത കടയിൽ മോഷണം നടത്തി സ്വന്തം കടയിൽ പണം നഷ്ടപ്പെട്ടെന്ന വ്യാജപരാതി നൽകിയാൾ പിടിയിൽ
- Published by:ASHLI
- news18-malayalam
Last Updated:
പാലക്കാട് പട്ടാമ്പി സ്വദേശി സൈഫുദ്ദീൻ ആണ് അതിബുദ്ധി കാണിച്ചതിലൂടെ പിടിക്കപ്പെട്ടത്
അടുത്ത കടയിൽ മോഷണം നടത്തിയ ശേഷം അതുപിടിക്കപ്പെടാതിരിക്കാനായി സ്വന്തം കടയില്‍ പണം മോഷണം പോയെന്ന വ്യാജപരാതി നൽകിയാൾ പിടിയിൽ.
പാലക്കാട് പട്ടാമ്പി സ്വദേശി പൂതാനി സ്വദേശിയും ചെറൂട്ടിറോഡ് ഗസൽ കംപ്യൂട്ടറൈസ്ഡ് എംബ്രായിഡറി ഷോപ് നടത്തിപ്പുക്കാരനുമായ സൈഫുദ്ദീൻ(36) ആണ് തന്റെ മോഷണം മറയ്ക്കുന്നതിനായി അതിബുദ്ധി കാണിച്ചതിലൂടെ പിടിക്കപ്പെട്ടത്.
ഏപ്രിൽ 27നാണ് സംഭവം. കഥയിങ്ങനെ.. ചെറൂട്ടി റോഡിൽ ഒരേ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന രണ്ട് സ്ഥാപനങ്ങൾ. അതിലൊന്ന് പ്രതിയുടേതും മറ്റൊന്ന് മുകളിൽ പ്രവർത്തിക്കുന്ന ആർട് കോ ലിമിറ്റഡ് എന്ന സ്ഥാപനം. ഇവിടെയാണ് സൈഫുദ്ദീൻ മോഷണം നടത്തിയത്.
കടയിൽ മോഷണം നടന്നതായി ആർട് കോ ലിമിറ്റഡിന്റെ ഉടമ പൊലീസിൽ പരാതി നൽകി. ഇതറിഞ്ഞ പ്രതി ബുദ്ധിപരമായി തന്റെ കടയിലും മോഷണം നടന്നതായി ആരോപിച്ച് പരാതി നൽകി.
advertisement
3,75,000 രൂപ നഷ്ടപ്പെട്ടെന്നാണ് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് പരാതി നൽകിയെങ്കിലും പ്രതിയെ കുറിച്ചു സൂചന ലഭിച്ചില്ല.
തുടർന്ന് പൊലീസ് രണ്ടു സ്ഥാപനങ്ങളിലേയും ജീവനക്കാരെ ചോദ്യം ചെയ്തു. ഇതിനിടയിൽ സൈഫുദ്ദീൻ മോഷണ ദിവസം മറ്റൊരു ജീവനക്കാരന്‍റെ വീട്ടിൽ പോയതാണെന്നു പറഞ്ഞു.
എന്നാൽ ആ ജീവനക്കാരനെ ചോദ്യം ചെയ്തതില നിന്നും സൈഫുദ്ദീൻ വീട്ടിൽ എത്തിയില്ലെന്നു വ്യക്തമായി. കൂടാതെ സൈഫുദ്ദീന്റെ കടയിൽ നിന്നു നഷ്ടപ്പെട്ട പണത്തിന്‍റെ ഉറവിടം വ്യക്തമാക്കാൻ കഴിയാതെ പോയതും സൈഫൂദ്ദീന് നേരെയുള്ള പൊലീസിന്റെ സംശയം കടുപ്പിച്ചു.
advertisement
തുടർന്നു വീണ്ടും സിസിടിവി ദൃശ്യം ഉപയോഗിച്ചു സൈഫുദ്ദീന്റെയും സിസിടിവി ദൃശ്യത്തിലേയും ശാരീരിക ചലനങ്ങൾ കേന്ദ്രീകരിച്ച് ശാസ്ത്രീയമായി നടത്തിയ അന്വേഷണത്തിലാണ് സൂചന ലഭിച്ചത്. ഇതേ തുടർന്നു പൊലീസ് കസ്റ്റഡിയിലെടുത്തു നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു.
Location :
Palakkad,Kerala
First Published :
May 18, 2025 5:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
അടുത്ത കടയിൽ മോഷണം നടത്തി സ്വന്തം കടയിൽ പണം നഷ്ടപ്പെട്ടെന്ന വ്യാജപരാതി നൽകിയാൾ പിടിയിൽ