advertisement

കുട്ടികളുടെ നാപ്കിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 30 കിലോ കഞ്ചാവ് പിടിച്ചെടുത്തു; ഒരാൾ പിടിയില്‍

Last Updated:

ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് കുട്ടികളുടെ നാപ്കിനുമായി എത്തിയ വാഹനത്തിൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്.

തിരുവനന്തപുരം: കുട്ടികളുടെ നാപ്കിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ക‍ഞ്ചാവുമായി ഒരാൾ‌ പിടിയിൽ. തമിഴ്നാട് നിന്ന് കേരളത്തിലേക്ക് പിക്കപ്പ് വാനിൽ കടത്തിയ 30 കിലോ കഞ്ചാവ് ജിഎസ്ടി അധികൃതരാണ് പിടിച്ചെടുത്തത്. ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് കുട്ടികളുടെ നാപ്കിനുമായി എത്തിയ വാഹനത്തിൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്.
സംഭവത്തിൽ വാഹനത്തിന്റെ ഡ്രൈവര്‍ തിരുനെൽവേലി സ്വദേശി ദുരൈ പിടിയിലായിട്ടുണ്ട്. ഇയാള്‍ വർഷങ്ങളായി അമരവിള ചെക്ക്പോസ്റ്റ് വഴി സാധനങ്ങൾ കൊണ്ടുവരുന്ന ആളാണെന്ന് എക്സൈസ് പറയുന്നു. പിടിച്ചെടുത്ത കഞ്ചാവിന് പത്തു ലക്ഷത്തോളം രൂപ വിലവരും.
തൃശൂരിൽ മകൻ അമ്മയെ ഗ്യാസ് സിലിണ്ടർ കൊണ്ട് അടിച്ചു കൊന്നു
തൃശൂര്‍ : കിഴക്കേകോടാലിയില്‍ മകന്‍ അമ്മയെ ഗ്യാസ് സിലിണ്ടര്‍ കൊണ്ട് തലയ്ക്കടിച്ച് കൊന്നു. കോടാലി സ്വദേശി ശോഭന (54) ആണ് മരിച്ചത്. മകന്‍ വിഷ്ണു (24) കൊലയ്ക്കുശേഷം പൊലീസ് സ്റ്റേഷനില്‍ ഹാജരായി. വിഷ്ണുവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി.
advertisement
അമ്മയെ കഴുത്തു ഞെരിച്ചു കൊന്നശേഷം പാചകവാതക സിലിണ്ടർ എടുത്ത് തലയിൽ ഇട്ടതായി വിഷ്ണു പൊലീസിനോടു വെളിപ്പെടുത്തി. ശോഭനയുടെ ഏകമകനായ വിഷ്ണു ടാങ്കർ ലോറി ഡ്രൈവറാണ്.
സാമ്പത്തിക പ്രശ്‌നങ്ങളെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമികവിവരം. അമ്മയ്ക്കും രണ്ടാനച്ഛനുമൊപ്പമാണ് വിഷ്ണു കഴിഞ്ഞിരുന്നത്. അച്ഛൻ മരിച്ചശേഷം അമ്മ രണ്ടാമതും വിവാഹം കഴിച്ചതിലുള്ള തർക്കമാണോ കൊലയിലേക്കു നയിച്ചതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
കുട്ടികളുടെ നാപ്കിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 30 കിലോ കഞ്ചാവ് പിടിച്ചെടുത്തു; ഒരാൾ പിടിയില്‍
Next Article
advertisement
ഹൈക്കോടതി നിർദ്ദേശിച്ചാലും വോട്ടിംഗ് യന്ത്രത്തിൽ അഞ്ജലി നായരാവില്ല
ഹൈക്കോടതി നിർദ്ദേശിച്ചാലും വോട്ടിംഗ് യന്ത്രത്തിൽ അഞ്ജലി നായരാവില്ല
  • ഹൈക്കോടതി നിർദ്ദേശിച്ചാലും ബാലറ്റിൽ സ്ഥാനാർത്ഥിയുടെ പേര് അഞ്ജലി പി.വി. എന്നതായിരിക്കും

  • പേര് മാറ്റം അപേക്ഷിച്ചെങ്കിലും ഹോം വോട്ടിങ്ങും പോസ്റ്റൽ വോട്ടും ആരംഭിച്ചതിനാൽ അംഗീകരിക്കില്ല

  • ബാലറ്റിൽ ഫോട്ടോയും ചിഹ്നവും വ്യക്തമായി ക്രമീകരിച്ചതിനാൽ വോട്ടർമാർക്ക് തിരിച്ചറിയാൻ പ്രയാസമില്ല

View All
advertisement