ചെന്നൈ: ഇന്ത്യൻ ഭിന്നശേഷി ക്രിക്കറ്റ് ടീം ക്യാപ്റ്റനെന്ന് പറഞ്ഞ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ തെറ്റിദ്ധരിപ്പിച്ച യുവാവ് അറസ്റ്റിൽ. രാമനാഥപുരം സ്വദേശിയായവിനോദ് ബാബുവാണ് തട്ടിപ്പ് നടത്തിയത്. ക്രിക്കറ്റ് താരം ചമഞ്ഞ് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെയും കായികമന്ത്രി ഉദയ നിധി സ്റ്റാലിനെയുമാണ് ഇയാൾ കബളിപ്പിച്ചത്.
ലണ്ടനിൽ നടന്ന ടി20 ലോകകപ്പ് വിജയിച്ച ഇന്ത്യൻ ടീമിന്‍റെ ക്യാപ്റ്റൻ ആണെന്ന് അവകാശപ്പെട്ടാണ് വിനോദ് ബാബു മുഖ്യമന്ത്രിയേയും കായികമന്ത്രിയേയും തെറ്റിദ്ധരിപ്പിച്ചത്. വ്യാജട്രോഫിയും ഇയാൾ സംഘടിപ്പിച്ചിരുന്നു.പിന്നോക്ക വികസന വകുപ്പ് മന്ത്രി രാജകണ്ണപ്പനാണ് ആദ്യം ഇയാളെ അഭിനന്ദിക്കാനെത്തിയത്.
மாண்புமிகு முதலமைச்சர் @mkstalin அவர்களை, லண்டனில் நடைபெற்ற மாற்றுத்திறனாளிகளுக்கான உலக கோப்பை டி-20 சக்கர நாற்காலி கிரிக்கெட் போட்டியில் வென்ற இந்திய அணியின் கேப்டனும்,
1/2 pic.twitter.com/0WvAC8Rsvo
— CMOTamilNadu (@CMOTamilnadu) April 18, 2023
“കഴിഞ്ഞ ആറ് വർഷമായി ഞാൻ ക്രിക്കറ്റ് കളിക്കുന്നു. പാക്കിസ്ഥാനിൽ നടന്ന ഏഷ്യാ കപ്പായിരുന്നു എന്റെ ആദ്യ പരിപാടി. എന്റെ കഴിവ് കണ്ടാണ് ടീമിനെ നയിക്കാൻ അവസരം ലഭിച്ചത്. കഴിഞ്ഞ ഡിസംബറിലാണ് എന്നെ ക്യാപ്റ്റനായി തിരഞ്ഞെടുത്തത്. ഏഷ്യാ കപ്പിൽ 20 ടീമുകൾ പങ്കെടുത്ത് ഞങ്ങൾ കപ്പ് നേടി. അടുത്തിടെ ലണ്ടനിൽ ടി20 ലോകകപ്പ് നടന്നു, ഏഷ്യാ കപ്പിന് സമാനമായി, അവിടെ പോയി കപ്പ് നേടുന്നതിന് പലരും സാമ്പത്തികമായി എന്നെ പിന്തുണച്ചു. 20 ഓളം ടീമുകൾ ഇതിൽ പങ്കെടുത്തു. ഓസ്‌ട്രേലിയയിലെ മെൽബണിൽ നടന്ന ഫൈനലിൽ പാക്കിസ്ഥാനെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. എനിക്ക് സർക്കാർ ജോലി നൽകണമെന്നാണ് എന്റെ ആവശ്യം,” ഇന്ത്യയുടെ വീൽചെയർ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനാണ് താനെന്ന് മുഖ്യമന്ത്രിയെ കണ്ടതിന് ശേഷം ബാബു മാധ്യമപ്രവർത്തകരോട് പറഞ്ഞു.
A Letter is being circulated on Social Media in the name of WCIA with a list of Players selected for a fake event named ‘LONDON WORLD CUP’. This is to clarify that this letter is mischievously edited and the name of One- VINOTH BABU (posing as Captain) is inserted in the letter. pic.twitter.com/ZqfKO0vPDx
— Wheelchair Cricket India Association (@wcia_official) March 10, 2023
മുഖ്യമന്ത്രിയെ കണ്ടതിന് പിന്നാലെയാണ് ബാബുവിന്റെ യോഗ്യത സംബന്ധിച്ച ആരോപണങ്ങൾ ഉയർന്നത്. ഇതിന് പിന്നാലെ രാമനാഥപുരം പൊലീസ് വിനോദിനെതിരെ ഐപിസി 406,420 വകുപ്പുകൾ പ്രകാരം വഞ്ചനക്ക് കേസെടുത്ത് അറസ്റ്റ് ചെയ്തു. ലണ്ടൻ ലോകകപ്പ് എന്ന പേരിൽ വ്യാജ ഇവന്റിനായി തിരഞ്ഞെടുത്ത കളിക്കാരുടെ പട്ടികയുമായി വീൽചെയർ ക്രിക്കറ്റ് ഇന്ത്യ അസോസിയേഷന്റെ പേരിൽ ഒരു കത്ത് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എന്നാൽ ഇത് വ്യാജമാണെന്ന് അസോസിയേഷൻ വ്യക്തമാക്കിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.