കെഎസ്ആർടിസി ബസിൽ യുവതിക്കു മുന്നിൽ പരസ്യമായി സ്വയംഭോഗം ചെയ്ത പ്രതി പിടിയിൽ

Last Updated:

വീഡിയോ കണ്ട് പ്രതിയെ തിരിച്ചറിഞ്ഞ സമീപവാസികൾ മൈലക്കാട്ടെ വീട്ടിലെത്തി ബഹളം വച്ചതോടെ പൊലീസെത്തും മുമ്പേ ഇയാൾ ഒളിവിൽ പോവുകയായിരുന്നു

പ്രതി സുനിൽകുമാർ
പ്രതി സുനിൽകുമാർ
കൊല്ലം: കെഎസ്ആർടിസി ബസിനുള്ളിൽ യാത്രക്കാരിയുടെ മുന്നിൽ പരസ്യമായി സ്വയംഭോഗം ചെയ്ത പ്രതി പിടിയിൽ‌. മൈലക്കാട് സ്വദേശി സുനിൽ കുമാര്‍ (43) ആണ് പിടിയിലായത്. കൊല്ലം ഇത്തിക്കരപ്പാലത്തിന് സമീപത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കായി കൊല്ലം സിറ്റി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
യാത്രക്കാരി പകർത്തിയ നഗ്നതാ പ്രദർശനത്തിന്റെ ദൃശ്യം നവമാധ്യമങ്ങളിൽ വൈറലായിരുന്നു. പ്രതിയെ തിരിച്ചറിഞ്ഞ സമീപവാസികൾ മൈലക്കാട്ടെ വീട്ടിലെത്തി ബഹളം വച്ചതോടെ പൊലീസെത്തും മുമ്പേ ഇയാൾ ഒളിവിൽ പോവുകയായിരുന്നു.
ഇതും വായിക്കുക: '30 കോടി തന്നില്ലെങ്കിൽ സാറിന്റെ വീഡിയോ അശ്ലീല സൈറ്റിലിടും'; വ്യവസായിയെ ഹണിട്രാപ്പിൽ കുരുക്കി ജീവനക്കാരിയും ഭര്‍ത്താവും
തിങ്കളാഴ്ച രാത്രി 10.50 ഓടെയായിരുന്നു സംഭവം. കൊല്ലം സ്വദേശിനിയായ യുവതി പി എസ് സി കമ്പെയ്ൻ സ്റ്റഡി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ കൊട്ടിയം ജംഗ്ഷനിൽ നിന്ന് മാവേലിക്കര ഫാസ്റ്റ് പാസഞ്ചർ ബസിൽ കയറി. മുന്നിൽ നിന്ന് മൂന്നാമത്തെ സീറ്റിലാണ് ഇരുന്നത്. ബസ് മേവറം എത്തിയതോടെ എതിർവശത്തെ സീറ്റിലിരിക്കുകയായിരുന്ന മൈലക്കാട് സ്വദേശി തുടർച്ചയായി നഗ്നതാ പ്രദർശനം നടത്തുകയും സ്വയംഭോഗം ചെയ്യുകയുമായിരുന്നു.ഇതോടെ യുവതി ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി. ദൃശ്യങ്ങൾ പകർത്തുന്നുവെന്ന് കണ്ടിട്ടും പ്രതി ലൈംഗിക ചേഷ്ടകൾ തുടർന്നു.
advertisement
യുവതിക്ക് പിന്നാലെ മൈലക്കാട് സ്വദേശിയും കൊല്ലം ഡിപ്പോയിൽ ഇറങ്ങി. യുവതിയെ വിളിക്കാൻ സഹോദരൻ എത്തിയതോടെ പ്രതി മറ്റൊരു ബസിൽ കയറി സ്ഥലം വിട്ടു. യുവതി ഇന്നലെ രാവിലെ സിറ്റി പൊലീസ് കമ്മീഷണർക്ക് ദൃശ്യങ്ങൾ സഹിതം പരാതി നൽകി. വീട്ടിലെത്തി ബഹളം വച്ചവരോട് താനല്ല ദൃശ്യങ്ങളിലുള്ളതെന്നും അപ്പോൾ താൻ വീട്ടിലായിരുന്നുവെന്നുമാണ് പ്രതി പറഞ്ഞത്. നാട്ടുകാർ മടങ്ങിയതോടെ പെയിന്റിംഗ് തൊഴിലാളിയായ പ്രതി സ്ഥലം വിടുകയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കെഎസ്ആർടിസി ബസിൽ യുവതിക്കു മുന്നിൽ പരസ്യമായി സ്വയംഭോഗം ചെയ്ത പ്രതി പിടിയിൽ
Next Article
advertisement
രാഹുൽ മാങ്കൂട്ടത്തിലിനെ ബെംഗളൂരുവിൽ ഒളിവിൽ കഴിയാൻ സഹായിച്ച രണ്ടുപേര്‍ അറസ്റ്റിൽ
രാഹുൽ മാങ്കൂട്ടത്തിലിനെ ബെംഗളൂരുവിൽ ഒളിവിൽ കഴിയാൻ സഹായിച്ച രണ്ടുപേര്‍ അറസ്റ്റിൽ
  • രാഹുൽ മാങ്കൂട്ടത്തിലിനെ ഒളിവിൽ കഴിയാൻ സഹായിച്ച രണ്ടുപേര്‍ അറസ്റ്റിൽ.

  • രാഹുലിനെ ബെംഗളൂരുവിലേക്ക് എത്തിച്ച ഫോർച്യൂണർ വാഹനവും കസ്റ്റഡിയിലെടുത്തു.

  • ജോസും റെക്സും ചേർന്ന് രാഹുലിനെ ഒളിവിൽ കഴിയാൻ സഹായിച്ചു.

View All
advertisement