advertisement

മകൾക്ക് വിവാഹലോചനയുമായി എത്തി അമ്മയെ 2 വർഷത്തോളം പീഡിപ്പിച്ചയാള്‍‌ കസ്റ്റഡിയിൽ

Last Updated:

സുഹൃത്തായ മന്ത്രവാദി നൽകിയതാണെന്ന് പറഞ്ഞ് ചരട് കൊണ്ടുവന്ന് തന്റെ കയ്യിൽകെട്ടി. ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പീഡനം തുടർന്നു- പരാതിയിൽ പറയുന്നു

News18
News18
വിധവയായ ആദിവാസി സ്ത്രീയെ ഭീഷണിപ്പെടുത്തി രണ്ടുവർഷത്തോളം ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി. കാട്ടിക്കുളം പനവല്ലി സ്വദേശിയായ 43കാരിയാണ് പൊലീസിൽ പരാതി നൽകിയത്. സംഭവവുമായി ബന്ധപ്പെട്ട് കാട്ടിക്കുളം പുളിമൂട്‌ കുന്ന് സ്വദേശി വർഗീസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
2023 മുതലാണ് പീഡിപ്പിക്കാൻ തുടങ്ങിയതെന്ന് പരാതിയിൽ‌ പറയുന്നു. മകൾക്ക് വിവാഹാലോചനയുമായാണ് വർഗീസ് സ്ത്രീയെ സമീപിക്കുന്നത്. 2023 ഏപ്രിലിൽ മകളുടെ വിവാഹം കഴിഞ്ഞു. തുടർന്ന് സ്ത്രീ വീട്ടിൽ ഒറ്റയ്ക്കായിരുന്നു. ഇതിനിടെയാണ് വർഗീസ് എത്തി പീഡിപ്പിച്ചത്.
തനിക്ക് ഇടയ്ക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടാകാറുള്ളതും പ്രതി മറയാക്കിയതായി പരാതിക്കാരി പറയുന്നു. സുഹൃത്തായ മന്ത്രവാദി നൽകിയതാണെന്ന് പറഞ്ഞ് വർഗീസ് ചരട് കൊണ്ടുവന്ന് തന്റെ കയ്യിൽകെട്ടി. ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പീഡനം തുടർന്നു. കർണാടകയിലെ ഏതോ സ്വാമിയുടെ നിർദേശപ്രകാരമാണ് പ്രവർത്തിക്കുന്നതെന്നാണ് വർഗീസ് പറഞ്ഞത്. തന്നെ കൊല്ലാൻ സ്വാമി പറഞ്ഞെന്നും ഈയിടെ വർഗീസ് പറഞ്ഞു. കുടുംബത്തിലെ ഒരാൾ മരിച്ചാൽ ബാക്കിയുള്ളവരും ഒന്നൊന്നായി മരിക്കുമെന്നും വർഗീസ് പറഞ്ഞു.
advertisement
ഇതോടെയാണ് മകളെ വിവരം അറിയിച്ചത്. മകൾ എത്തിയശേഷമാണ് പരാതി നൽകിയത്. എന്നാൽ പരാതി ഒത്തു തീർപ്പാക്കാമെന്നും 6000 രൂപ നൽകാമെന്നും അറിയിച്ച് വർഗീസ് ഉൾപ്പെടെയുള്ളവർ തന്നെക്കൊണ്ട് ഒപ്പിട്ടു വാങ്ങിയെന്നും സ്ത്രീ പറഞ്ഞു. സംഭവത്തെക്കുറിച്ച് തിരുനെല്ലി പൊലീസ് അന്വേഷണം തുടങ്ങി.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
മകൾക്ക് വിവാഹലോചനയുമായി എത്തി അമ്മയെ 2 വർഷത്തോളം പീഡിപ്പിച്ചയാള്‍‌ കസ്റ്റഡിയിൽ
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement