Theft Case | വാഹനാപകടത്തിൽ മരിച്ച വൃദ്ധയുടെ സ്വർണമാല മോഷ്ടിച്ചയാൾ പിടിയിൽ
- Published by:Naveen
- news18-malayalam
Last Updated:
മരണാനന്തര ചടങ്ങുകൾക്കിടയിലാണ് മാല കാണാതായ വിവരം ബന്ധുക്കൾ അറിയുന്നത്.
വാഹനാപകടത്തിൽ മരിച്ച വൃദ്ധയുടെ കഴുത്തിൽ കിടന്ന സ്വർണമാല മോഷ്ടിച്ചയാളെ പിടികൂടി. അമ്പാട്ടുകാവ് മാങ്കായിപ്പറമ്പ് വീട്ടിൽ അനിൽകുമാറിനെയാണ് ആലുവ പോലീസ് പിടികൂടിയത്. വാഹനം ഓടിച്ച പൊയ്ക്കാട്ടുശേരി ചുണ്ടംതുരുത്തിൽ അഭിരാമിനെയും പോലീസ് കസ്റ്റഡിയിൽ എടുത്തു.
കഴിഞ്ഞ 30-ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അമ്പാട്ടുകാവിൽ വച്ച് പത്തിനംതിട്ട സ്വദേശി തുളസി (65) വാഹനാപകടത്തിൽ മരിച്ചത്. അമിത വേഗതയിലെത്തി തുളസിയെ ഇടിച്ച വാഹനം നിർത്താതെ പോവുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വൃദ്ധയെ ആശുപത്രിയിലെത്തിക്കാൻ അനിൽകുമാർ സ്വയം മുന്നോട്ടു വരികയും, അതുവഴി വന്ന കാറിൽ ആശുപത്രിയിൽ കൊണ്ടുപോവുകയും ചെയ്തു. യാത്രാമധ്യേ വൃദ്ധ മരണപ്പെട്ടു.
മരണാനന്തര ചടങ്ങുകൾക്കിടയിലാണ് മാല കാണാതായ വിവരം ബന്ധുക്കൾ അറിയുന്നത്. തുടർന്ന് പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പ്രത്യേക പോലീസ് ടീം നടത്തിയ അന്വേഷണമാണ് സംഭവത്തിൽ വഴിത്തിരിവായത്. പരിക്കേറ്റ് കിടക്കുമ്പോൾ വൃദ്ധയുടെ കഴുത്തിൽ മാലയുണ്ടായിരുന്നുവെന്നും ആശുപത്രിയിലെത്തിയപ്പോൾ മാല ഉണ്ടായിരുന്നില്ലെന്നും പോലീസ് കണ്ടെത്തി. തുടർന്നാണ് ആശുപത്രിയിലെത്തിക്കാൻ രംഗത്ത് വന്ന ആളിലേക്ക് അന്വേഷണം നീണ്ടതും പ്രതി പിടിയിലാകുന്നതും. യാത്രാമദ്ധ്യേ ഇയാൾ വൃദ്ധയുടെ മാല ഊരിയെടുക്കുകയായിരുന്നു. ഇടിച്ച എയ്ഷർ വാഹനവുമായി ഡ്രൈവർ ഊടുവഴികളിലൂടെ കയറി പാതാളം ഏലൂർ വഴി രക്ഷപ്പെട്ടു.
advertisement
പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ തൃപ്പൂണിത്തുറയിൽ നിന്നുമാണ് ഡ്രൈവറും വാഹനവും കസ്റ്റഡിയിലായത്. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്ക്, ഡി.വൈ.എസ്.പി പി.കെ ശിവൻ കുട്ടി, എസ്.എച്ച്.ഒ എൽ.അനിൽ കുമാർ, എസ്.ഐമാരായ എം.എസ്.ഷെറി, കെ.വി.ജോയി, എ.എസ്.ഐ എ.എം.ഷാഹി, സി.പി.ഒ മാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ, എച്ച്.ഹാരിസ് തുടങ്ങിയവരാണ് പ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
advertisement
Robbery | വീട്ടുകാര്‍ ധ്യാനത്തിനുപോയ സമയത്ത് വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച; സ്വര്‍ണാഭരണവും പണവും മോഷ്ടിച്ചു
എറണാകുളം: ആളില്ലാത്ത സമയത്ത് വീട് കുത്തിത്തുന്ന് വന്‍ കവര്‍ച്ച. വീട്ടുകാര്‍ പള്ളിയില്‍ ധ്യാനത്തിന് പോയ സമയത്താണ് സ്വര്‍ണാഭരങ്ങളടക്കം ലക്ഷങ്ങളുടെ കവര്‍ച്ച(Robbery) നടന്നത്. ഞായപ്പിള്ളി കളമ്പാട്ട് ജോസ് കുര്യന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. അലമാരയില്‍ സൂക്ഷിച്ച ഏഴ് പവനോളം സ്വര്‍ണവും 70,000 രൂപയും നഷ്ടപ്പെട്ടതായാണ് പ്രാഥമിക നിഗമനം.
വൈകീട്ട് നാലരയോടെ ധ്യാനത്തിന് പോയി രാത്രി എട്ടേമുക്കാലോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നത് ശ്രദ്ധയില്‍പ്പെട്ടത്. പൂട്ടിയിട്ടുപോയ മുന്‍വശത്തെ വാതില്‍ തുറക്കാതെവന്നപ്പോള്‍ പിന്‍വശത്തുപോയി നോക്കിയപ്പോഴാണ് അടുക്കളവാതില്‍ തുറന്നുകിടക്കുന്നനിലയില്‍ കണ്ട് പരിശോധിച്ചത്.
advertisement
കിടപ്പുമുറിയിലെ രണ്ട് അലമാരയും തുറന്നു കിടക്കുകയായിരുന്നു. അലമാരയില്‍നിന്ന് തുണികളും ബാഗും ഉള്‍പ്പെടെയുള്ളവ വലിച്ചുവാരിയിട്ട നിലയിലായിരുന്നു. അലമാരയിലുണ്ടായിരുന്ന സ്വര്‍ണവും പണവുമാണ് കവര്‍ന്നത്.
കുട്ടംപുഴ പോലീസ് ഇന്‍സ്പെക്ടര്‍ കെ.എം. മഹേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ പോലീസും വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവുശേഖരണം നടത്തി. സമീപത്തെ സി.സി.ടി.വി. ദൃശ്യവും പോലീസ് പരിശോധിച്ചുവരുന്നു.
Location :
First Published :
April 05, 2022 8:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Theft Case | വാഹനാപകടത്തിൽ മരിച്ച വൃദ്ധയുടെ സ്വർണമാല മോഷ്ടിച്ചയാൾ പിടിയിൽ