നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Pocso | പതിനേഴുകാരിയെ അശ്ലീല സന്ദേശമയച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

  Pocso | പതിനേഴുകാരിയെ അശ്ലീല സന്ദേശമയച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

  മൊബൈല്‍ ഫോണ്‍ വഴി യുവാവ് പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിക്കുകയായിരുന്നു. സ്ഥിരമായി അശ്ലീല സന്ദേശം ഇയാൾ പെൺകുട്ടിക്ക് അയച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്

  Wayanad_arrest

  Wayanad_arrest

  • News18
  • Last Updated :
  • Share this:
   കല്‍പറ്റ: പതിനേഴുകാരിക്ക് അശ്ലീല സന്ദേശം അയച്ച്‌ ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചയാൾ അറസ്റ്റിലായി. പെൺകുട്ടിയുടെ പരാതിയില്‍ വെള്ളമുണ്ട കാഞ്ഞായി റഷീദ് (35) ആണ് അറസ്റ്റിലായത്. മൊബൈല്‍ ഫോണ്‍ വഴി യുവാവ് പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിക്കുകയായിരുന്നു. സ്ഥിരമായി അശ്ലീല സന്ദേശം ഇയാൾ പെൺകുട്ടിക്ക് അയച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ സന്ദേശങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. എന്നാൽ പെൺകുട്ടി വിവരം വീട്ടുകാരോട് പറഞ്ഞതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു.

   തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തു. മൊബൈല്‍ ഫോണില്‍ നിന്ന് കുട്ടികളുടെ അശ്ലീല വീഡിയോകള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാൾ മറ്റു പെൺകുട്ടികളെയും സമാന രീതിയിൽ ഉപദ്രവിക്കാൻ ശ്രമിച്ചതായി പൊലീസ് പറയുന്നു. പ്രതിക്കെതിരെ പോക്‌സോ, ഐ.ടി നിയമങ്ങള്‍ പ്രകാരമാണ് കേസെടുത്തത്. പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

   Covid Death | കോവിഡിനെതിരെ സിനിമയെടുത്ത നടൻ കോവിഡ് ബാധിച്ച് മരിച്ചു

   തൃശൂർ: നടനും ചിത്രകാരനും മിമിക്രി കലാകാരനുമായ തെരാജ് കുമാർ കോവിഡ് ബാധിച്ചു മരിച്ചു. തൃശൂർ അരിമ്പൂർ കൈപ്പിള്ളി സ്വദേശിയാണ് തെരാജ് കുമാർ. കോവിഡ് ബോധവത്കരണത്തിനായി സ്വന്തം വീട്ടിൽ ആശുപത്രി കിടക്ക സെറ്റിട്ട്, ഹ്രസ്വചിത്രമെടുത്തതിന് പിന്നാലെയാണ് തെരാജിന് കോവിഡ് ബാധിച്ചത്. കോവിഡ് നെഗറ്റീവായെങ്കിലും പനിയും ശ്വാസതടസവും മൂലം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് തെരാജ് മരിച്ചത്.

   Also Read- CPM | സിപിഎം കൊടികുത്തിയ സ്ഥാപനവും വീടും ജപ്തി ചെയ്തു; സംരഭകയും കുടുംബവും പെരുവഴിയില്‍

   കുമ്പസാരം എന്ന പേരിലാണ് കോവിഡ് ബോധവത്കരണത്തിനായി തെരാജ് ഹ്രസ്വചിത്രം സംവിധാനം ചെയ്തത്. വീട്ടിൽ തന്നെ ആശുപത്രി കിടക്ക സെറ്റിട്ടായിരുന്നു തെരാജ് സിനിമ ഒരുക്കിയത്. ചിത്രത്തിന്‍റെ രചനയും, സംഭാഷണവും നിർമ്മാണവും തെരാജ് തന്നെയായിരുന്നു. പശ്ചാത്തല സംഗീതവും അദ്ദേഹം തന്നെ നിർവ്വഹിച്ചു. തെരാജിന്‍റെ ഭാര്യ ധന്യയാണ് ചിത്രം മൊബൈൽ ഫോണിൽ ചിത്രീകരിച്ചത്.

   ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് തെരാജിന് കോവിഡ് സ്ഥിരീകരിച്ചത്. വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞ അദ്ദേഹത്തിന് കോവിഡ് നെഗറ്റീവായെങ്കിലും ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും പനിയും ശ്വാസതടസവും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ന്യൂമോണിയ ബാധിതനായതിനെ തുടർന്ന് വെന്‍റിലേറ്റർ സഹായത്തോടെയായിരുന്നു ചികിത്സ. എന്നാൽ വൃക്കകൾ കൂടി തകരാറിലായതോടെ ചൊവ്വാഴ്ച തെരാജ് കുമാർ മരിച്ചു.
   Published by:Anuraj GR
   First published:
   )}