നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • CPM | സിപിഎം കൊടികുത്തിയ സ്ഥാപനവും വീടും ജപ്തി ചെയ്തു; സംരഭകയും കുടുംബവും പെരുവഴിയില്‍

  CPM | സിപിഎം കൊടികുത്തിയ സ്ഥാപനവും വീടും ജപ്തി ചെയ്തു; സംരഭകയും കുടുംബവും പെരുവഴിയില്‍

  വ്യവസായ സ്ഥാപനത്തിലല്ല കൊടി കുത്തിയതെന്നും വഴി പ്രശ്‌നമുണ്ടതാതിനെത്തുടര്‍ന്നാണെന്നും സിപിഎം വിശദീകരിക്കുന്നു...

  CPM_Thamarassery

  CPM_Thamarassery

  • Share this:
  കോഴിക്കോട്:  ഈങ്ങാപ്പുഴ കുപ്പായക്കോടില്‍ സി പി എം പ്രവര്‍ത്തകര്‍ കൊടി കുത്തിയ റബര്‍ സംസ്‌കരണ ഫാക്ടറിയും വീടും സ്ഥലവും ജപ്തി ചെയ്തതോടെ നാലംഗ കുടുംബം പെരുവഴിയിലായി. ജൂലി ടോണിയുടെ ചെറുകിട വ്യവസായ സ്ഥാപനമാണ് 1.60 കോടി രൂപ കുടിശ്ശികയായതിനെത്തുടര്‍ന്ന് എസ് ബി ഐ ജപ്തി ചെയ്തത്. കുപ്പായക്കോടുള്ള ഒരേക്കര്‍  വീടും പറമ്പും  പാലയില്‍ മാതാവിന്റെ കൈവശമുള്ള ഒന്നരയേക്കര്‍ ഭൂമിയും ഈട് വച്ചാണ് ജൂലി ടോണി  90 ലക്ഷം രൂപ എസ് ബി ഐ(SBI) ഈങ്ങാപ്പുഴ ശാഖയില്‍ നിന്ന് വായ്പയെടുത്തത്. റബര്‍ സംസ്‌കരണ ഫാക്ടറിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതോടെ  അയല്‍വാസിയുമായി വഴിതര്‍ക്കമായി. ഇതേതുടര്‍ന്ന് സി പി എം(CPM) പ്രവര്‍ത്തകര്‍  കൊടികുത്തി. ഇതിനിടെ ഫാക്ടറി പ്രവര്‍ത്തനം തുടങ്ങിയെങ്കിലും ആറ് മാസമാകുന്നതിന് മുമ്പ് തന്നെ നിലച്ചു.

  വായ്പ അടക്കാനാവാതെ കുടിശ്ശിക 1.60 കോടിയായി. ഇന്നലെ വൈകിട്ടാണ് ജൂലിയുടെ വീടും സ്ഥലവും ഫാക്ടറിയും ബാങ്ക് ജപ്തി ചെയ്തത്. പ്രതീക്ഷയോടെ തുടങ്ങിയ സംരഭം തകര്‍ത്ത് തങ്ങളെ പെരുവഴിയിലാക്കിയത് സി പി എം പ്രവര്‍ത്തകരാണെന്ന് ജൂലിയുടെ ഭര്‍ത്താവ് ടോണി ആരോപിച്ചു.

  Also Read- വ്യവസായിയെ തട്ടിക്കൊണ്ടു പോയ കേസ്: CPM നേതാവ് സക്കീര്‍ ഹുസൈനടക്കമുള്ള പ്രതികളെ വെറുതെവിട്ടു

  വ്യവസായ സ്ഥാപനത്തിലല്ല കൊടി കുത്തിയതെന്നും വഴി പ്രശ്‌നമുണ്ടതാതിനെത്തുടര്‍ന്നാണെന്നും താമരശ്ശേരി ഏരിയ കമ്മിറ്റിയംഗം ഗിരീഷ് ജോണ്‍ പറഞ്ഞു. റബര്‍ ഫാക്ടറിക്കൊപ്പം വീടും ജപ്തി ചെയ്തതോടെ നാലംഗകുടുംബം നാട്ടുകാരുടെ സഹായത്തോടെ വാടക വീട് തരപ്പെടുത്താനുള്ള ശ്രമത്തിലാണ്. അതേസമയം പാലയിലെ ഭൂമി ജപ്തി ചെയ്യുന്നത് കോടതി തടഞ്ഞിട്ടുണ്ട്.

  Also Read-കഴുത്തിൽ കത്തിവെച്ച് ലൈംഗികാതിക്രമം; മോഷണക്കാലം യൂട്യൂബിൽ വെളിപ്പെടുത്തിയ തസ്കരൻ മണിയൻപിള്ളയ്ക്കെതിരെ കേസ്

  പുതുപ്പാടി പഞ്ചായത്തിലെ കുപ്പായത്തോടില്‍ റബര്‍ ലാറ്റക്‌സ്(Rubber Latex) ഫാക്ടറിയും ഇരുനില വീടുമാണ് ജപ്തി ചെയ്തത്. കേന്ദ്ര സര്‍ക്കാറിന്റെ സ്റ്റാന്‍ഡപ്പ് ഇന്ത്യ പദ്ധതി പ്രകാരമാണ് ജൂലി ടോണി 90 ലക്ഷം രൂപ വായ്പയെടുത്തത്. 20 ലക്ഷം മാത്രമാണ് തിരിച്ചടയ്ക്കാനായത്. ഒക്ടോബര്‍ ഒന്നിനാണ് ബാങ്കധികൃതര്‍ ജപ്തി നോട്ടീസ് പതിച്ചത്. സംരഭകയ്ക്കും കുടുംബത്തിനുമുണ്ടായ നഷ്ടം നികത്താന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

  News Summary- A four Member family was in trouble after the  confiscated the rubber processing factory, house and land in Ingapuzha Kuppayakode. Julie Tony's small business has been confiscated by the SBI for arrears of Rs 1.60 crore. Julie Tony took a loan of Rs 90 lakh from SBI's Ingapuzha branch on the security of her one - acre land, house and one and a half acres of land in Pala. With the commencement of the construction work of the rubber processing factory, a dispute arose with the neighbors. Following this, CPM activists raised the flag. Meanwhile, the factory started operations but stopped less than six months ago.
  Published by:Anuraj GR
  First published:
  )}