Arrest | പ്രഭാത സവാരിക്കിറങ്ങുന്ന സ്ത്രീകളോട് നഗ്നതാ പ്രദർശനം; യുവാവ് പിടിയിൽ
- Published by:Jayashankar Av
- news18-malayalam
Last Updated:
മൂവാറ്റുപുഴയില്‍ സ്വകാര്യ സ്ഥാപനത്തില്‍ സര്‍വീസ് എഞ്ചിനീയറാണ് പ്രതി
കൊച്ചി: പ്രഭാത സവാരിക്കിറങ്ങുന്ന സ്ത്രീകളെ സ്ഥിരമായി ശല്യപ്പെടുത്തിയ യുവാവിനെ എറണാകുളത്ത് നിന്നും പൊലീസ് പിടികൂടി. കാട്ടയം കുറുവിലങ്ങാട് കുളത്തൂര്‍ സ്വദേശിയായ ഇമ്മാനുവേല്‍ (31) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
രാവിലെ സൗത്ത് പനമ്പള്ളി നഗര്‍ ഭാഗത്ത് പ്രഭാത സവാരിക്കിറങ്ങുന്ന സ്ത്രീകളെയാണ് ഇയാള്‍ നിരന്തരം ശല്യം ചെയ്തിരുന്നത്. നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത സ്‌കൂട്ടറില്‍ എത്തിയാണ് പ്രതി ശല്യപ്പെടുത്തിയിരുന്നത്.
ഇയാള്‍ നഗ്‌നതാ പ്രദര്‍ശനവും നടത്തുന്നതായും സ്ത്രീകളെ കയറിപ്പിടിക്കുന്നതായും വ്യാപക പരാതിലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മഫ്തിയില്‍ വന്ന ഷാഡോ പൊലീസാണ് സ്ത്രീകളെ ശല്യം ചെയ്യാന്‍ എത്തിയ പ്രതിയെ തന്ത്രപരമായി പിടികൂടിയത്. മൂവാറ്റുപുഴയില്‍ സ്വകാര്യ സ്ഥാപനത്തില്‍ സര്‍വീസ് എഞ്ചിനീയറാണ് ഇമ്മാനുവേല്‍
advertisement
Sexual Assault | പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് നേരെ ലൈംഗീക പീഡനം; പ്രതിക്ക് 17 വര്‍ഷം കഠിന തടവ്
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ യുവാവിന് 17 വർഷം കഠിനതടവും മൂന്നുലക്ഷം പിഴയും ശിക്ഷ. പീരുമേട് കരടിക്കുഴി പട്ടുമല എച്ച്.എം.എൽ. എസ്റ്റേറ്റ് ലയത്തിലെ അനീഷ് കുമാറി(21)നെയാണ് തൊടുപുഴ പോക്‌സോ പ്രത്യേക കോടതി ജഡ്ജി നിക്‌സൺ എം. ജോസഫ് ശിക്ഷിച്ചത്. പിഴ അടയ്ക്കാത്തപക്ഷം 300 ദിവസം കൂടി കഠിനതടവ് അനുഭവിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
advertisement
2017 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്ലസ് വൺ വിദ്യാർഥിയായ ആൺകുട്ടിയെ പലതവണ ഇയാള്‍ ലൈംഗിക പീഡനത്തിന് ഇരയാക്കി. ഇതിന് ഏഴു വർഷം കഠിനതടവും ഒരുലക്ഷം പിഴിയുമാണ് ശിക്ഷ.
Also Read- വീട്ടമ്മയുടെ വീട്ടിൽ അക്രമം; മുൻ കാമുകൻ ബംഗാൾ സ്വദേശിയെ വെട്ടി; തടസം പിടിച്ച വീട്ടമ്മയ്ക്ക് തലയ്ക്ക് വെട്ടേറ്റു
ആവർത്തിച്ചുള്ള കുറ്റത്തിന് 10 വർഷം തടവും രണ്ടുലക്ഷം പിഴയും ശിക്ഷ വിധിച്ചു. ശിക്ഷ ഒരേ കാലയളവിൽ അനുഭവിച്ചാൽ മതിയെന്നതിനാൽ 10 വർഷം തടവ് അനുഭവിച്ചാൽ മതിയാകും. കുട്ടിയുടെ പുനരധിവാസത്തിനായി ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം ലഭ്യമാക്കാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദേശം നൽകി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ബി. വാഹിത ഹാജരായി.
advertisement
വിധവയായ ആദിവാസി യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍
വയനാട് മാനന്തവാടിയില്‍ ആദിവാസി യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കണിയാമ്പറ്റ കരണിയിലെ പാലക്കല്‍ വീട്ടില്‍ ബിനീഷി (42) നെയാണ് മാനന്തവാടി സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ് ഡിവൈ.എസ്.പി. പി. ശശികുമാറും സംഘവും അറസ്റ്റ് ചെയ്തത്.
ഭര്‍ത്താവ് മരിച്ച യുവതി സ്വകാര്യ സ്ഥാപനത്തില്‍ ജോലി നോക്കുന്നതിനിടെയാണ് ബിനീഷ് പരിചയപ്പെട്ടത്. പാല്‍ കൊണ്ടുപോകുന്ന വാഹനത്തിന്റെ ഡ്രൈവറാണ് ബിനീഷ്. വിവാഹവാഗ്ദാനം നല്‍കി ഗുരുവായൂരിലും തലശ്ശേരിയിലും എത്തിച്ച് ബിനീഷ് തന്നെ പീഡിപ്പിച്ചെന്നാണ് യുവതി നല്‍കിയ പരാതിയിലുള്ളത്.
Location :
First Published :
April 01, 2022 9:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Arrest | പ്രഭാത സവാരിക്കിറങ്ങുന്ന സ്ത്രീകളോട് നഗ്നതാ പ്രദർശനം; യുവാവ് പിടിയിൽ