കണ്ണൂരിൽ വീടിനുള്ളിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച സംഭവം;വീട്ടുടമയായ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ

Last Updated:

ആശുപത്രിയില്‍ നിന്ന് ചികിത്സയ്ക്കുശേഷം മടങ്ങുന്നതിനിടയിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

കണ്ണൂർ: ഇരിട്ടി കാക്കയങ്ങാട് വീടിനുള്ളിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച സംഭവത്തിൽ വീട്ടുടമ അറസ്റ്റില്‍. മുക്കോലപറമ്പത്ത്, കെ കെ സന്തോഷിനെയാണ് മുഴക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തത്. എ.കെ.സന്തോഷ് ആർഎസ്എസ് – ബജ്‌റങ്ദൾ പ്രവർത്തകനാണെന്നു പൊലീസ് പറഞ്ഞു.
സ്ഫോടനത്തിൽ സന്തോഷിനും ഭാര്യക്കും പരിക്കേറ്റിരുന്നു.ആശുപത്രിയില്‍ നിന്ന് ചികിത്സയ്ക്കുശേഷം മടങ്ങുന്നതിനിടയിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച സന്ധ്യയ്ക്ക് 7 മണിയോടെയായിരുന്നു സ്ഫോടനം ഉണ്ടായത്. വീടിന്റെ വർക്ക് ഏരിയയിൽ വച്ചാണു സ്ഫോടനം ഉണ്ടായത്. പന്നിപ്പടക്കം കൈകാര്യ ചെയ്യുമ്പോൾ പൊട്ടിത്തെറിച്ചതാണെന്ന് പൊലീസിന് നല്‍കിയിട്ടുള്ള മൊഴി.
2018ൽ വീടിനുള്ളിലുണ്ടായ സ്ഫോടനത്തിൽ എ.കെ സന്തോഷിന്റെ കൈവിരൽ അറ്റുപോയിരുന്നു. ഈ സംഭവത്തിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം എടുത്ത കേസ് സന്തോഷിന്റെ പേരിലുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കണ്ണൂരിൽ വീടിനുള്ളിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച സംഭവം;വീട്ടുടമയായ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ
Next Article
advertisement
കോൺഗ്രസ് പ്രവർത്തകരുടെ നേർച്ച; പന്മന സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിൽ വി ഡി സതീശന് ഉണ്ണിയപ്പംകൊണ്ട് തുലാഭാരം
കോൺഗ്രസ് പ്രവർത്തകരുടെ നേർച്ച; പന്മന സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിൽ വി ഡി സതീശന് ഉണ്ണിയപ്പംകൊണ്ട് തുലാഭാരം
  • വി.ഡി. സതീശൻ സ്കന്ദഷഷ്ഠിദിനത്തിൽ പന്മന സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തുലാഭാരം നടത്തി.

  • കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പം കൊണ്ടായിരുന്നു തുലാഭാരം നടത്തിയത്.

  • പന്മനയിലെ കോൺഗ്രസ് പ്രവർത്തകർ സതീശൻ വിജയിച്ചാൽ തുലാഭാരം നടത്താമെന്ന് നേർച്ചയിരുന്നു.

View All
advertisement