പ്രണയം തുടരാൻ വിസമ്മതിച്ച യുവതിക്കെതിരെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ട യുവാവിനെ തല്ലിക്കൊന്നു
- Published by:Nandu Krishnan
- news18-malayalam
Last Updated:
ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പ്രകോപിതരായ യുവതിയടെ കുടുംബക്കാർ യുവാവിന്റെ വസതിയിലെത്തി ആക്രമിക്കുകയായിരുന്നു
പ്രണയം തുടരാൻ വിസമ്മതിച്ച യുവതിക്കെതിരെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ട യുവാവിനെ ബന്ധുക്കൾ തല്ലിക്കൊന്നു. തെലങ്കാനയിലെ ജഗ്തിയാൽ ജില്ലയിലാണ് സംഭവം. സാരംഗപൂർ മണ്ഡലത്തിലെ റെച്ചപള്ളി ഗ്രാമത്തിൽ നിന്നുള്ള ഡ്രൈവറായ 28 വയസ്സുള്ള എഡുരുഗട്‌ല സതീഷ് എന്നയാളാണ് കൊല്ലപ്പെട്ടത്.
ഇയാൾക്ക് നേരത്തെ ഒരു യുവതിയുമായി ബന്ധമുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുടുംബം വരനെ അന്വേഷിക്കുന്നതിനാൽ ബന്ധം തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് യുവതി അടുത്തിടെ സതീഷിനെ അറിയിച്ചിരുന്നു. ഇതിൽ അസ്വസ്ഥനായ സതീഷ്, അവളോടുള്ള തന്റെ പ്രണയം അറിയിച്ചും ആരും യുവതിയെ വിവാഹം കഴിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയും ഇൻസ്റ്റാഗ്രാമിൽ ഒരു പോസ്റ്റിട്ടു. ഇതിൽ പ്രകോപിതരായ യുവതിയടെ കുടുംബക്കാർ ശനിയാഴ്ച വൈകുന്നേരം 7 മണിയോടെ വസതിയിലെത്തി സതീഷിനെ ആക്രമിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ സതീഷ് മരിച്ചതായി പോലീസ് പറഞ്ഞു
advertisement
നതാരി വിനാൻജി, ശാന്ത വിനാൻജി, ജല എന്നീ മൂന്ന് പ്രതികൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ടെന്ന് ജഗ്തിയാൽ റൂറൽ പോലീസ് ഇൻസ്പെക്ടർ പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റിയതായും പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പോലീസ് കൂട്ടിച്ചേർത്തു.
Location :
Telangana
First Published :
September 29, 2025 2:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പ്രണയം തുടരാൻ വിസമ്മതിച്ച യുവതിക്കെതിരെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ട യുവാവിനെ തല്ലിക്കൊന്നു