കുടുംബ തർക്കം; ഭർത്താവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ഭാര്യ ജനനേന്ദ്രിയം മുറിച്ചെടുത്തു

Last Updated:

പ്രതിയായ മനീറ മാനസികാസ്വാസ്ഥ്യം ഉള്ള ആളാണെന്നും ഇതിനായി മരുന്നുകൾ കഴിച്ചു വരികയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

കൊൽക്കത്ത: പശ്ചിമ ബംഗാൾ ഹൗറാ സ്വദേശിയായ 45കാരനായ മൊഹ്സിൻ മല്ലിക് ആണ് ഭാര്യയുടെ മർദ്ദനമേറ്റ് കൊല്ലപ്പെട്ടത്. ജുജർഷ ഗ്രാമത്തിലെ പഞ്ചോല പൊലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം. പ്രതിയായ മനീറയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുടുംബകലഹമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.
സംഭവം നടന്ന ദിവസം മൊഹ്സിനും മനീറയും തമ്മിൽ എന്തോ കാര്യത്തിൽ തർക്കം ഉയർന്നിരുന്നു. ഇതിനിടെ കുപിതയായ മനീറ മീൻ മുറിക്കാൻ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് ഭർത്താവിന്‍റെ തലയ്ക്ക് ആഞ്ഞടിച്ചു. ശക്തമായ അടിയിൽ അബോധാവസ്ഥയിലായ ഇയാളുടെ ജനനേന്ദ്രിയം മുറിച്ചു മാറ്റുകയും ചെയ്തവെന്നാണ് പൊലീസ് പറയുന്നത്. ഇവർക്ക് രണ്ട് ആൺമക്കളാണ്. തൊട്ടടുത്ത ദിവസം രാവിലെ ഉറക്കമെഴുന്നേറ്റെത്തിയ മക്കളോട് നടന്ന കാര്യങ്ങൾ മനീറ പറഞ്ഞു. മുറിയിൽ ചെന്ന് നോക്കിയപ്പോൾ ബ്ലാങ്കറ്റിൽ പൊതിഞ്ഞ് ചോരയിൽ കുളിച്ച നിലയിൽ പിതാവിന്‍റെ മൃതദേഹമാണ് കണ്ടതെന്നാണ് മക്കളിലൊരാൾ മൊഴി നല്‍കിയത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Crime/
കുടുംബ തർക്കം; ഭർത്താവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ഭാര്യ ജനനേന്ദ്രിയം മുറിച്ചെടുത്തു
Next Article
advertisement
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക ;  ഐക്യം നിലനിർത്താൻ  ശ്രമിക്കണം : ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക; ഐക്യം നിലനിർത്താൻ ശ്രമിക്കണം: ഇന്നത്തെ പ്രണയഫലം അറിയാം
  • ആശയവിനിമയവും ക്ഷമയും പ്രണയത്തിൽ പ്രധാനമാണ്

  • ധനു രാശിക്കാർക്ക് പുതിയ പ്രണയ അവസരങ്ങൾക്കും സാധ്യത

  • മീനം രാശിക്കാർ ഐക്യം നിലനിർത്താനും തിടുക്കം ഒഴിവാക്കാനും ശ്രദ്ധിക്കണം

View All
advertisement