തൃശൂരിൽ വ്യാജ ലോട്ടറി നൽകി ലോട്ടറി വിൽപ്പനക്കാരനിൽ നിന്ന് പണം തട്ടി
- Published by:Nandu Krishnan
- news18-malayalam
Last Updated:
5000 രൂപ ലോട്ടറി അടിച്ചെന്നുപറഞ്ഞ് ബൈക്കിൽ ഹെൽമെറ്റ് ധരിച്ച് മുഖം മറച്ചെത്തിയ ആളാണ് തട്ടിപ്പ് നടത്തിയത്
ലോട്ടറി അടിച്ചു എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വില്പനക്കാരന് വ്യാജ ലോട്ടറി നൽകി പണം തട്ടി. തൃശൂർ പാവറട്ടിയിലെ ലോട്ടറി വിൽപ്പനക്കാരനായ വെന്മേനാട് സ്വദേശി വടുക്കൂട്ടയിൽ ശ്രീനിവാസന്റെ കയ്യിൽ നിന്നും 5000 രൂപയാണ് വ്യാജ ലോട്ടറി നൽകി തട്ടിയെടുത്തത്. കഴിഞ്ഞ ഞായറാഴ്ച താമരപ്പിള്ളിയിലും വ്യാജ ലോട്ടറി നൽകി വില്പനക്കാരനെ കബളിപ്പിച്ച് 8000 രൂപ തട്ടിയെടുത്തിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. 5000 രൂപയുടെ ടിക്കറ്റ് മാറാൻ ഉണ്ടോ എന്ന് ചോദിച്ച് ബൈക്കിൽ ഹെൽമെറ്റ് ധരിച്ച് മുഖം മറച്ചെ ത്തിയാണ് ആളാണ് തട്ടിപ്പ് നടത്തിയത്. സാധാരണ പണം നൽകാറുള്ളതുപോലെ ടിക്കറ്റ് നമ്പർ പരിശോധിച്ച ശേഷം ശ്രീനിവാസൻ പണം നൽകി. പിന്നീട് ലോട്ടറി ഏജൻസിയിൽ ടിക്കറ്റുമായെത്തി പരിശോധിച്ചപ്പോഴാണ് വ്യാജനാണെന്ന് മനസ്സിലായത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസിന് പരാതി നൽകി.
Location :
Thrissur,Kerala
First Published :
February 20, 2025 6:37 PM IST