കൽപ്പറ്റ: മക്കളെ നിരന്തരം മര്‍ദ്ദിച്ചെന്നും ആയുധം ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചെന്നുമുള്ള കേസില്‍ പ്രതിയായ പിതാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വാളാട് കണ്ണിമൂല കുടിയിരിക്കൽ ആന്റണി(45)യെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
മക്കളെ മർദിച്ചെന്ന് പരാതിയിൽ കേസെടുത്ത പൊലീസ് തിങ്കളാഴ്ച രാവിലെ സ്റ്റേഷനിൽ ഹാജരാകണമെന്ന് നിർദേശിച്ചിരുന്നു. എന്നാൽ സ്റ്റേഷനിൽ ആന്റണി ഹാജരായിരുന്നില്ല. തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ബന്ധുക്കളുടെ സാന്നിധ്യത്തില്‍ വീടിനുള്ളില്‍നടത്തിയ തിരച്ചിലിലാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
Also Read-അച്ഛനോപ്പം നടന്നുപോയ പതിനാറുകാരിയെ കയറിപിടിച്ച രണ്ടുപേര്‍ അറസ്റ്റില്‍
വെല്‍ഡിങ് ജോലിക്കാരാനായ ആന്റണി സ്ഥിരം മദ്യപാനിയായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യ ഷാന്റി വിദേശത്താണ് ജോലി ചെയ്യുന്നത്. മദ്യപിച്ചെത്തി പത്തും പതിമൂന്നും വയസ്സുള്ള മക്കളെ മര്‍ദ്ദിക്കുന്നത് സ്ഥിരമായതോടെയാണ് ഭാര്യയുടെ ബന്ധുക്കളുടെ സഹായത്തോടെ കുട്ടികള്‍ പിതാവിനെതിരെ പരാതി നല്‍കിയത്.
Also Read-യുവതിയുമൊന്നിച്ച് മുറിയെടുത്ത യുവാവ് ലോഡ്ജിന്റെ ജനാലക്കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍
ശനിയാഴ്ചയാണ് ഇയാളുടെ പേരില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.പൊലീസ് ഇന്‍ക്വസ്റ്റ് നടപടിയും വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോസ്റ്റുമാര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.