മുഴുവൻ പ്രതിഫലവും ഉപേക്ഷിച്ച് മുകേഷ് അംബാനി; റിലയൻസ് 15 ലക്ഷം രൂപയിൽ താഴെയുള്ളവരുടെ ശമ്പളം വെട്ടിക്കുറയ്ക്കില്ല
- Published by:Rajesh V
- news18-malayalam
Last Updated:
Reliance Industries Limited | ഡയറക്ടർ ബോർഡ് അംഗങ്ങളുടെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും പ്രതിഫലത്തിന്റെ 30- 50 ശതമാനം വരെ ഉപേക്ഷിച്ചു.
കോവിഡ് പ്രതിസന്ധിയെ തുടർന്ന് കനത്ത വരുമാനനഷ്ടം നേരിടുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെലവ് ചുരുക്കൽ നടപടികൾ പ്രഖ്യാപിച്ചു. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി തന്റെ മുഴുവൻ പ്രതിഫലവും ഉപേക്ഷിക്കാൻ തീരുമാനിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടർമാരും എക്സിക്യൂട്ടീവ് അംഗങ്ങളും ഉള്‍പ്പെടെ ഡയറക്ടർ ബോർഡ് അംഗങ്ങളുടെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും പ്രതിഫലത്തിന്റെ 30- 50 ശതമാനം വരെ ഉപേക്ഷിക്കും.
15 ലക്ഷം രൂപയില്‍ കുറവ് വാർഷിക ശമ്പളമുള്ള ആര്‍ഐഎല്ലിന്റെ ഹൈഡ്രോകാര്‍ബണ്‍ ബിസിനസിലെ ജീവനക്കാര്‍ക്ക് ശമ്പളത്തിൽ കുറവുണ്ടാകില്ല. അതേസമയം 15 ലക്ഷം രൂപയില്‍ മുകളിലുള്ളവർക്ക് ശമ്പളത്തിൽ പത്ത് ശതമാനം കുറവുണ്ടാകും. അതേസമയം, ആദ്യ പാദത്തിൽ നൽകിവരുന്ന വാർഷിക ബോണസും പ്രകടനം അടിസ്ഥാനമാക്കിയുള്ള ആനുകൂല്യവും നൽകുന്നത് മാറ്റിവെച്ചു.
Best Performing Stories:മാസ്ക് ധരിച്ചില്ലെങ്കിൽ പിഴ; എന്തൊക്കെ ധരിക്കാം? എങ്ങനെ ശ്രദ്ധിക്കണം? അറിയാൻ 15 കാര്യങ്ങൾ [PHOTOS]അൽക്കേഷ് കുമാർ ശർമ എന്തു കൊണ്ട് കോട്ടയം- ഇടുക്കി ജില്ലകളുടെ സ്പെഷ്യൽ ഓഫീസർ ആയി [NEWS]കോവിഡ് വ്യാപനത്തിനിടയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് ഒരു സന്തോഷ വാർത്ത; പ്രതിശ്രുത വധു ആൺകുഞ്ഞിന് ജന്മം നൽകി [NEWS]
ബിസിനസ്സ് പ്രക്രിയ പുനഃസംഘടിപ്പിക്കുന്നതിന് ലോക്ക്ഡൗണ്‍ മികച്ച അവസരം നല്‍കിയതായി കമ്പനി അറിയിച്ചു. കോവിഡ് രാജ്യത്തെ മാത്രമല്ല, ലോകത്തെ ആകെ ബാധിച്ചിരിക്കുകയാണ്. കർശനമായ ചെലവ് ചുരുക്കൽ നടപടികൾ സ്വീകരിക്കേണ്ടത് അനിവാര്യമായിവന്നുവെന്നും കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു.
advertisement
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 30, 2020 5:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
മുഴുവൻ പ്രതിഫലവും ഉപേക്ഷിച്ച് മുകേഷ് അംബാനി; റിലയൻസ് 15 ലക്ഷം രൂപയിൽ താഴെയുള്ളവരുടെ ശമ്പളം വെട്ടിക്കുറയ്ക്കില്ല