'ഹിന്ദുക്കളെ യുഎഇയിൽ വേണ്ടെന്ന് പറഞ്ഞാൽ ഇന്ത്യക്കാരുടെ പ്രതികരണം എന്താവും?' ഷാർജ രാജകുടുംബാംഗം
- Published by:Asha Sulfiker
- news18-malayalam
Last Updated:
"യുഎഇയിൽ ആരെയൊക്കെ പ്രവേശിപ്പിക്കണമെന്ന് തെരഞ്ഞെടുക്കാൻ ഞങ്ങളെ നിർബന്ധിതരാക്കാൻ ശ്രമിക്കുകയാണോ ഇന്ത്യ? ഇങ്ങനെയല്ല ഞങ്ങൾ വളർന്നത്.. ഞങ്ങളെ സംബന്ധിച്ചിടത്തോളം എല്ലാവരും ഇന്ത്യക്കാരാണ്.. അവർ ഇന്ത്യൻ മുസ്ലീങ്ങളായത് കൊണ്ട് മാത്രം അവർക്കൊപ്പം പ്രവർത്തിക്കും എന്ന തരത്തിൽ ഞങ്ങൾ ആരെയും പ്രത്യേക വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടില്ല"
ചില ആളുകൾ നടത്തുന്ന വിദ്വേഷ പ്രചാരണങ്ങൾ ഒരേ സമയം വേദനയും ദേഷ്യവും ഉളവാക്കുന്നുവെന്ന് യുഎഇ രാജകുടുബാംഗം ഷെയ്ഖ ഹെന്ത് ഫൈസൽ അല്‍ ഖാസിമി. നിസാമുദ്ദീനിൽ നടന്ന തബ്ലീഗ് സമ്മേളനവും കോവിഡ് വ്യാപനവുമായി ബന്ധപ്പെടുത്തി മുസ്ലീം വിഭാഗങ്ങൾക്കെതിരെ വിദ്വേഷ പ്രചരണം ശക്തമായ സാഹചര്യത്തിൽ കടുത്ത വിമർശനവുമായി രംഗത്തെത്തിയ ആളാണ് ഖാസിമി. ഇതിന് പിന്നാലെ ഇവര്‍ക്ക് ഇന്ത്യക്കാരിൽ കനത്ത സൈബർ ആക്രമണം നേരിടേണ്ടി വന്നു. വിദ്വേഷവും ഇസ്ലാമോഫോബിയ പരത്തുന്നതുമായ കമന്റുകളുമായാണ് ഖാസിമിയെ ഇവർ നേരിട്ടത്. വിഷയത്തില്‍ ന്യൂസ് 18 പ്രതിനിധിയോട് സംസാരിക്കവെയാണ് ശക്തമായ അമർഷവും സങ്കടവും അവർ അറിയിച്ചിരിക്കുന്നത്.
'യുഎഇയും ഇന്ത്യയിലും തമ്മിലുള്ള ബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പക്ഷേ ഇത് പുതിയതാണ്.. ഇതിനു മുമ്പ് ഇന്ത്യക്കാരിൽ നിന്ന് ഇത്തരമൊരു വിദ്വേഷം ഞങ്ങൾക്ക് അനുഭവിക്കേണ്ടി വന്നിട്ടില്ല.. ഒരു അറബിനെയോ മുസ്ലീമിനെയോ ഒരു ഇന്ത്യക്കാരൻ ആക്രമിച്ച സംഭവം ഞാൻ ഇതിനു മുമ്പ് കേട്ടിട്ടില്ല.. പക്ഷെ ഇപ്പോൾ അത്തരത്തിലൊരാളുടെ കാര്യം ഞാൻ എന്റെ ടൈം ലൈനിൽ റിപ്പോർട്ട് ചെയ്തു.. എന്റെ ടൈംലൈൻ നോക്കിയാൽ നിങ്ങൾക്കു കാണാം ആളുകൾ അറബികളെയും മുസ്ലീങ്ങളെയും അധിക്ഷേപിക്കുന്നത്.. ഇതൊരിക്കലും ഇന്ത്യക്കാരുടെ രീതി ആയിരുന്നില്ല..' ഖാസിമി പറയുന്നു.
advertisement
Best Performing Stories:ഇസ്ലാം വിരുദ്ധത വച്ചു പുലർത്തുന്നവര്‍ നാടുവിടേണ്ടി വരും: മുന്നറിയിപ്പുമായി യുഎഇ രാജകുടുംബാംഗം [PHOTOS]ഇസ്ലാം വിരുദ്ധതയ്ക്കെതിരെ തുറന്നടിച്ച യുഎഇ രാജകുടുംബാംഗം ഷെയ്ഖ ഹെന്ത് ഫൈസൽ അല്‍ ഖാസിമി ആരാണ് ? [NEWS]'എല്ലാവർക്കും സമാധാനം ഉണ്ടാകട്ടെ': പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റംസാൻ സന്ദേശം പങ്കുവച്ച് യുഎഇ രാജകുടുംബാംഗം [NEWS]തബ്ലീഗി സമ്മേളനത്തിന്റെ പശ്ചാത്തലത്തിൽ മുസ്ലീങ്ങൾക്കെതിരെ വിദ്വേഷ പ്രചാരണം ശക്തമായ സാഹചര്യത്തിൽ യുഎഇയിയെ വിമർശിച്ചും ഒരാൾ രംഗത്തെത്തിയിരുന്നു. കടുത്ത വിദ്വേഷം വിതറിയ ഇയാളുടെ ട്വീറ്റ് രാജകുടുംബാംഗം തന്നെ ഷെയർ ചെയ്ത് ഇത്തരക്കാർക്ക് നാടുവിടേണ്ടി വരുമെന്ന മുന്നറിയിപ്പും നൽകിയിരുന്നു... വിദ്വേഷ പ്രചരണം ശക്തമായ സാഹചര്യത്തിൽ യുഎഇയിലെ ഇന്ത്യൻ അംബാസഡറും പ്രധാനമന്ത്രിയും അടക്കം രംഗത്തെത്തിയിരുന്നു. വിവേചനം നമ്മുടെ ധാർമ്മിക മൂല്യങ്ങൾക്കെതിരാണെന്നും യുഎഇയിലെ ഇന്ത്യൻ പ്രവാസികൾ ഇത് ഓർത്തിരിക്കണമെന്നുമായിരുന്നു അംബാസഡർ അറിയിച്ചത്.
advertisement
ഇതേ വിഷയത്തിൽ തന്നെയാണ് ഇപ്പോൾ ഖാസിമിയും പ്രതികരിക്കുന്നത്. കുറച്ചു വ്യക്തികളുടെ അഭിപ്രായം യുഎഇയിൽ ജോലി ചെയ്യുന്ന, ഇവിടെ താമസിക്കുന്ന ഭൂരിഭാഗം ഇന്ത്യക്കാരുടെയും അഭിപ്രായമല്ലെന്ന് തിരിച്ചറിഞ്ഞ് തന്നെ ശക്തമായ ഒരു സന്ദേശവും അവർ നൽകുന്നുണ്ട്. 'യുഎഇയിൽ മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും മാത്രം പ്രവേശിപ്പിച്ചാൽ മതിയോ ? യുഎഇയിൽ ആരെയൊക്കെ പ്രവേശിപ്പിക്കണമെന്ന് തെരഞ്ഞെടുക്കാൻ ഞങ്ങളെ നിർബന്ധിതരാക്കാൻ ശ്രമിക്കുകയാണോ ഇന്ത്യ? ഇങ്ങനെയല്ല ഞങ്ങൾ വളർന്നത്.. ഞങ്ങളെ സംബന്ധിച്ചിടത്തോളം എല്ലാവരും ഇന്ത്യക്കാരാണ്.. അവർ ഇന്ത്യൻ മുസ്ലീങ്ങളായത് കൊണ്ട് മാത്രം അവർക്കൊപ്പം പ്രവർത്തിക്കും എന്ന തരത്തിൽ ഞങ്ങൾ ആരെയും പ്രത്യേക വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടില്ല'
advertisement
'ഇന്ത്യയിലെ ഹിന്ദുക്കൾക്ക് യുഎഇയിൽ പ്രവേശനമില്ലെന്ന് ഞാൻ പരസ്യമായി തന്നെ പറഞ്ഞാൽ ഇന്ത്യക്കാർക്ക് അതെങ്ങനെ തോന്നും?ഓരോ വര്‍ഷവും 14 ബില്യൺ ഡോളറാണ് എമിറേറ്റ്സിൽ നിന്ന് ഇന്ത്യയിലേക്ക് പോകുന്നത്. ഇതൊക്കെ അവസാനിച്ചാലോ ഈ രാജ്യത്തിനായി നിരവധി ഇന്ത്യക്കാരാണ് കഠിനാധ്വാനം ചെയ്യുന്നത്... അവരെ ഇത്തരത്തിൽ തെറ്റായി ചിത്രീകരിക്കുന്ന ആളുകളെ അവർ അർഹിക്കുന്നു എന്ന് തോന്നുന്നില്ല' ഖാസിമി വ്യക്തമാക്കി.
താനൊരു രാഷ്ട്രീയ പ്രതിനിധിയല്ലെന്നും അതുകൊണ്ട് തന്നെ ഇന്ത്യൻ സർക്കാരുമായി തന്റെ ആശങ്കകൾ ഇതുവരെ പങ്കുവച്ചിട്ടില്ലെന്നും ഖാസിമി പറഞ്ഞു. പക്ഷെ ഇന്ത്യയുടെ മുൻ യുഎഇ അംബാസഡർ നവദീപ് സുരിയുമായി താൻ നല്ല ബന്ധം കാത്തു സൂക്ഷിക്കുന്നുണ്ടെന്നും അദ്ദേഹത്തോട് ഇക്കാര്യങ്ങൾ സംസാരിക്കാറുണ്ടെന്നും ഇവർ കൂട്ടിച്ചേർത്തു. 'വിദ്വേഷ പ്രചാരണം രാജ്യത്ത് നിയമവിരുദ്ധമാണ്.. അത് അവസാനിപ്പിക്കുന്നതിനായി ശബ്ദം ഉയർത്തുന്നത് തുടരുക തന്നെ ചെയ്യും.. കാരണം ഞാൻ ഇന്ത്യയുടെ നല്ലൊരു സുഹൃത്താണ്..' അവർ പറഞ്ഞു നിർത്തി.
Location :
First Published :
April 30, 2020 6:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
'ഹിന്ദുക്കളെ യുഎഇയിൽ വേണ്ടെന്ന് പറഞ്ഞാൽ ഇന്ത്യക്കാരുടെ പ്രതികരണം എന്താവും?' ഷാർജ രാജകുടുംബാംഗം