താനൂരിൽ ഗൃഹനാഥനെ കഴുത്തറുത്ത് കൊന്നു; ഭാര്യയുടെ സുഹൃത്തിനെ പൊലീസ് തേടുന്നു
Last Updated:
മലപ്പുറം: താനൂരില്‍ ഗൃഹനാഥനെ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. അഞ്ചുടി സ്വദേശി സവാദിനെയാണ് കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭാര്യാ സുഹൃത്തിനെ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്.
തെയ്യാല ഓമച്ചപ്പുഴയിലെ വാടകക്വാട്ടേഴ്‌സിലെ താമസക്കാരനാണ് അഞ്ചുടി സ്വദേശി സവാദ്. കുടുംബമൊത്ത് വീട്ടില്‍ താമസിക്കുന്ന സവാദ് രാത്രി ഇളയമകളുമായി വാരാന്തയില്‍ കിടന്നുറങ്ങിയത്. ഇന്ന് പുലര്‍ച്ചെ ഉറങ്ങാന്‍ കിടന്ന സവാദിനെ പുലര്‍ച്ചയോടെയാണ് ചോരയില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. കൂടെ കിടന്നിരുന്ന മകള്‍ രക്തതുള്ളികള്‍ ദേഹത്തേക്ക് വീണതിനെ തുടര്‍ന്ന് എണീറ്റുനോക്കിയപ്പോഴാണ് സംഭവം അറിഞ്ഞത്.
കറുത്ത ഷര്‍ട്ട് ധരിച്ച ഒരാള്‍ ഓടിരക്ഷപ്പെടുന്നതായി കണ്ടതായും മകള്‍ പറഞ്ഞു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ഭാര്യാ സുഹൃത്തിലേക്ക് കേന്ദ്രീകരിച്ചിരിക്കുന്നത്. രാഷ്ട്രീയപരമായ ശത്രുതയിലല്ല കൊലപാതകമെന്ന് പൊലീസ് അറിയിച്ചു.
Location :
First Published :
October 04, 2018 9:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
താനൂരിൽ ഗൃഹനാഥനെ കഴുത്തറുത്ത് കൊന്നു; ഭാര്യയുടെ സുഹൃത്തിനെ പൊലീസ് തേടുന്നു