നടി പ്രവീണയുടെ ഫോട്ടോകൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച 26കാരൻ വീണ്ടും പിടിയിൽ
- Published by:Vishnupriya S
- news18-malayalam
Last Updated:
ഇതിന് മുമ്പും നടിയുടെ മോർഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് ഇയാൾ അറസ്റ്റിലായിരുന്നു
തിരുവനന്തപുരം: സിനിമ -സീരിയല്‍ നടി പ്രവീണയുടെ മോർഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ച പ്രതി വീണ്ടും അറസ്റ്റിൽ. തമിഴ്നാട് സ്വദേശിയും ദില്ലിയില്‍ സ്ഥിരതാമസക്കാരനുമായ ഭാഗ്യരാജാണ് സിറ്റി സൈബർ പൊലീസിന്‍റെ പിടിയിലായത്. ഇതിന് മുമ്പും നടിയുടെ മോർഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് ഇയാൾ അറസ്റ്റിലായിരുന്നു. നടി പ്രവീണയുടെ പേരില്‍ വ്യാജ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഉണ്ടാക്കി അതുവഴിയാണ് ഇയാള്‍ പ്രവീണയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നത്. രണ്ട് വർഷം മുമ്പാണ് പ്രവീണയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച കേസിൽ ഭാഗ്യരാജിനെ ആദ്യം അറസ്റ്റ് ചെയ്യുന്നത്.
നിരന്തരം ശല്യം ചെയ്ത ഭാഗ്യരാജിനെതിരെ 2021ലാണ് പ്രവീണ തിരുവനന്തപുരം സൈബർ പൊലീസിൽ പരാതി നൽകിയത്. തന്റെ ഫോട്ടോകൾ സമൂഹമാധ്യമങ്ങളിലൂടെ ഡൗൺലോഡ് ചെയ്ത് മോർഫിങ്ങിലൂടെ നഗ്ന ചിത്രങ്ങളാക്കി പരിചയക്കാർക്കും സുഹൃത്തുക്കൾക്കും അയച്ചു നൽകുന്നുവെന്നായിരുന്നു പരാതി. എന്നാൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയശേഷം നടിയെയും മകളെയും മോശമായി ചിത്രീകരിക്കുന്ന രീതിയിൽ സാമൂഹ്യ മാധ്യമങ്ങൾ വഴി വീണ്ടും പ്രചാരണം തുടങ്ങുകയായിരുന്നു. ഒരു വര്‍ഷം മുൻപ് നടി വീണ്ടും പരാതി നൽകി. അന്വേഷണ സംഘം ഡൽഹിയിലെത്തിയെങ്കിലും കണ്ടെത്താനായില്ല. നീണ്ടനാളത്തെ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്.
Location :
Thiruvananthapuram,Kerala
First Published :
January 19, 2024 10:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
നടി പ്രവീണയുടെ ഫോട്ടോകൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച 26കാരൻ വീണ്ടും പിടിയിൽ