കത്തി കാണിച്ചു മകനെ കവർച്ച ചെയ്ത്‌ അച്ഛൻ; ഇരുട്ടിൽ ആളെ തിരിച്ചറിയാൻ പറ്റിയില്ലെന്ന് വിശദീകരണം

Last Updated:

കയ്യിലുള്ള പണം നൽകാനുള്ള നിർദേശം കേട്ടപ്പോഴാണ് അക്രമി തന്റെ അച്ഛൻ തന്നെയാണെന്ന് കുട്ടി തിരിച്ചറിയുന്നത്

(Credits: AFP))
(Credits: AFP))
ആളുമാറി സ്വന്തം മകനെ തന്നെ കവർച്ച നടത്തി പിതാവ്. കേരളത്തിലോ, ഇന്ത്യയിലോ അല്ല അങ്ങ് സ്കോട്ട്ലാന്റിലാണ് സംഭവം. സ്വന്തം മകനാണെന്ന് തിരിച്ചറിയാതെയാണ് ഇയാൾ കവർച്ച കാണിച്ചത്.
സ്കോട്ട്ലന്റിലെ ഗ്ലാസ്ഗോയിൽ എടിഎമ്മിൽ നിന്ന് പുറത്തിറങ്ങിയ കൗമാരക്കാരനെയായിരുന്നു 45 കാരൻ ലക്ഷ്യം വെച്ചത്. എന്നാൽ അവിചാരിതമെന്ന് പറയട്ടേ, ഇയാളുടെ മകൻ തന്നെയായിരുന്നു അത്. മകനെ തിരിച്ചറിയാൻ പിതാവിന് കഴിഞ്ഞതുമില്ല.
മാസ്ക് ധരിച്ചെത്തിയ പ്രതി മകനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. എടിഎമ്മിൽ നിന്ന് പണം എടുത്ത് കാർഡ് പോക്കറ്റിൽ വെച്ച ഉടനെ ഇയാൾ കുട്ടിയുടെ പിന്നിൽ നിന്ന് കടന്നു പിടിക്കുകയും ചുമരിനോട് ചേർത്ത് പണം ആവശ്യപ്പെട്ടു. കഴുത്തിനു നേരേ കത്തി കാണിച്ചായിരുന്നു അതിക്രമം.
advertisement
Also Read- വിമാനത്തിലെ ബാത്ത്റൂമിൽ സിഗരറ്റ് വലിച്ചു; ജീവനക്കാരോട് തട്ടിക്കയറി; വീണ്ടും എയർ ഇന്ത്യ യാത്രക്കാരന്റെ മോശം പെരുമാറ്റം
കയ്യിലുള്ള പണം നൽകാനുള്ള നിർദേശം കേട്ടപ്പോഴാണ് അക്രമി തന്റെ അച്ഛൻ തന്നെയാണെന്ന് കുട്ടി തിരിച്ചറിയുന്നത്. “നിങ്ങളിത് അറിഞ്ഞു തന്നെയാണോ? ഇതാരാണെന്ന് മനസ്സിലായോ” എന്നായിരുന്നു ശബ്ദം കേട്ടപ്പോൾ കുട്ടിയുടെ പ്രതികരണം.
Also Read- 25 വർഷത്തിനു ശേഷം സ്കൂളിലെ പൂര്‍വവിദ്യാര്‍ഥി സംഗമത്തിനു പോയ യുവതി പഴയ കാമുകനൊപ്പം നാടുവിട്ടെന്ന് പോലിസ് കേസ്
എന്നിട്ടും മകന്റെ ശബ്ദം പ്രതിക്ക് തിരിച്ചറിയാനായില്ല. ആരായാലും തനിക്ക് പ്രശ്നമില്ലെന്നായിരുന്നു ഇയാളുടെ മറുപടി. ഇതോടെ കുട്ടി മുഖം തിരിച്ച് പിതാവിനെ നോക്കി. അപ്പോൾ മാത്രമാണ് സ്വന്തം മകനെയാണ് താൻ കത്തി മുനയിൽ നിർത്തിയതെന്ന് പിതാവ് തിരിച്ചറിഞ്ഞത്.
advertisement
ഓടി വീട്ടിലെത്തിയ കുട്ടി വീട്ടുകാരോട് നടന്ന സംഭവങ്ങൾ വിശദീകരിച്ചു. തുടർന്ന് വീട്ടുകാർ തന്നെയാണ് പൊലീസിനെ വിവരം അറിയിച്ചത്. അറസ്റ്റിലായ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു.
2022 നവംബറിൽ നടന്ന കേസിലെ വിചാരണ ഇപ്പോൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. മകനാണെന്ന് അറിയാതെയാണ് കത്തികാണിച്ച് കവർച്ചയ്ക്ക് ശ്രമിച്ചതെന്ന് പ്രതിയായ പിതാവ് വിചാരണ വേളയിൽ സമ്മതിച്ചു. അസാധാരണമായ സംഭവങ്ങളെന്നാണ് കോടതി കേസിനെ വിശേഷിപ്പിച്ചത്. പ്രതിക്ക് 26 മാസം തടവും ശിക്ഷ വിധിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കത്തി കാണിച്ചു മകനെ കവർച്ച ചെയ്ത്‌ അച്ഛൻ; ഇരുട്ടിൽ ആളെ തിരിച്ചറിയാൻ പറ്റിയില്ലെന്ന് വിശദീകരണം
Next Article
advertisement
തൂക്കം 50 കിലോ കുറച്ചാല്‍ 1.3 കോടി രൂപയുടെ കാര്‍ നല്‍കാമെന്ന് ജിം; തൂക്കത്തിനൊപ്പം ആളും തീര്‍ന്നുപോകുമെന്ന് കമന്റ്‌
തൂക്കം 50 കിലോ കുറച്ചാല്‍ 1.3 കോടി രൂപയുടെ കാര്‍ നല്‍കാമെന്ന് ജിം; തൂക്കത്തിനൊപ്പം ആളും തീര്‍ന്നുപോകുമെന്ന് കമന്റ്‌
  • ചൈനയിലെ ജിം 50 കിലോ കുറച്ചാൽ 1.3 കോടി രൂപയുടെ പോർഷെ കാർ സമ്മാനമായി നൽകുമെന്ന് വാഗ്ദാനം.

  • മൂന്ന് മാസത്തിനുള്ളിൽ 50 കിലോ കുറയ്ക്കുക സുരക്ഷിതമല്ലെന്ന് ആരോഗ്യവിദഗ്ധർ ആശങ്ക പ്രകടിപ്പിച്ചു.

  • ചാലഞ്ചിൽ പങ്കെടുക്കാൻ 1.23 ലക്ഷം രൂപ രജിസ്‌ട്രേഷൻ ഫീസ്, 30 പേർ മാത്രം പങ്കെടുക്കാൻ അനുവദിക്കും.

View All
advertisement