advertisement

തിരുവനന്തപുരത്ത് കഞ്ചാവ് വാങ്ങാൻ പണം നൽകാത്തതിന്റെ ദേഷ്യത്തിൽ വീടിന് തീയിട്ട് യുവാവ്

Last Updated:

അക്രമാസക്തനായ യുവാവ് കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് സ്വന്തം കൈഞരമ്പ് മുറിക്കാൻ ശ്രമിക്കുകയും വീട് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു

 വീടിന് തീയിട്ട് യുവാവ്
വീടിന് തീയിട്ട് യുവാവ്
തിരുവനന്തപുരം: കഞ്ചാവ് വാങ്ങാൻ പണം നൽകാത്തതിന്റെ ദേഷ്യത്തിൽ യുവാവ് വീടിന് തീയിട്ടു. കണിയാപുരത്ത് വാടകയ്ക്ക് താമസിക്കുന്ന ഷാജഹാന്റെ വീടിനാണ് ഭാര്യയുടെ സഹോദരീപുത്രനായ ഫൈസൽ (28) ആണ് തീ കൊളുത്തിയത്. ആക്രമണത്തിൽ വീട് പൂർണ്ണമായും നശിച്ചു.
കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെയാണ് ഫൈസൽ ഷാജഹാന്റെ വീട്ടിലെത്തിയത്. കഞ്ചാവ് വാങ്ങാൻ പണം വേണമെന്ന് ഇയാൾ ആവശ്യപ്പെട്ടെങ്കിലും വീട്ടുകാർ അത് നിരസിച്ചു. ഇതോടെ അക്രമാസക്തനായ ഫൈസൽ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് സ്വന്തം കൈഞരമ്പ് മുറിക്കാൻ ശ്രമിക്കുകയും വീട് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
യുവാവിന്റെ ഭീഷണിയെത്തുടർന്ന് ഭയന്ന ഷാജഹാനും ഭാര്യ അമീനയും ഉടൻ തന്നെ മറ്റൊരു വീട്ടിലേക്ക് മാറി. ഇവർ പോയതിന് പിന്നാലെ ഫൈസൽ വീടിന് തീയിടുകയായിരുന്നു. തീ പടർന്നതോടെ വീട്ടിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. സ്ഫോടന ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചത്.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
തിരുവനന്തപുരത്ത് കഞ്ചാവ് വാങ്ങാൻ പണം നൽകാത്തതിന്റെ ദേഷ്യത്തിൽ വീടിന് തീയിട്ട് യുവാവ്
Next Article
advertisement
ക്ഷേമ പെൻ‌ഷൻ‌ 3000 രൂപയാക്കും; 50 ശതമാനം സ്ത്രീകള്‍ക്ക് ജോലി; തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ; LDF പ്രകടന പത്രിക
ക്ഷേമ പെൻ‌ഷൻ‌ 3000 രൂപയാക്കും; 50 % സ്ത്രീകള്‍ക്ക് ജോലി; തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ; LDF പ്രകടന പത്രിക
  • എല്ലാ ക്ഷേമ പെൻഷനുകളും 3000 രൂപയായി വർധിപ്പിക്കുകയും ദാരിദ്ര്യം ഇല്ലാതാക്കുമെന്നും വാഗ്ദാനം

  • തൊഴിൽ പ്രായത്തിലുള്ള സ്ത്രീകളിൽ 50 ശതമാനം പേർക്ക് ജോലി ഉറപ്പാക്കുമെന്ന് പ്രകടനപത്രികയിൽ പറയുന്നു

  • തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ റെയിൽ നടപ്പിലാക്കുമെന്ന് എൽഡിഎഫ് പ്രകടനപത്രികയിൽ പ്രഖ്യാപിച്ചു

View All
advertisement