കണ്ണൂരിൽ ഭർതൃസഹോദരൻ തീകൊളുത്തിയ യുവതി മരിച്ചു; ഭർത്താവ് ഗുരുതരാവസ്ഥയിൽ
- Published by:Anuraj GR
- news18-malayalam
Last Updated:
വീട്ടിലെത്തിയ രഞ്ജിത്ത് സഹോദരന്‍ രജീഷും ഭാര്യ സുബിനയും മകനും ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മുറിയില്‍ മണ്ണെണ്ണയൊഴിച്ച് തീയിടുകയായിരുന്നു
കണ്ണൂർ: ഭര്‍തൃസഹോദരന്‍ തീ കൊളുത്തിയ അനുജന്റെ ഭാര്യ മരിച്ചു. പാട്യം പത്തായക്കുന്നിലെ സുബിനയാണ് മരിച്ചത്. പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന സുബിനയുടെ ഭർത്താവ് രജീഷ് ഗുരുതരാവസ്ഥയിലാണ്. രഞ്ജിത്ത്(47) എന്നയാൾ കുടുംബാംഗങ്ങളെ തീ കൊളുത്തിയ ശേഷം ജീവനൊടുക്കുകയായിരുന്നു.
ഞായറാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം ഉണ്ടായത്. വീട്ടിലെത്തിയ രഞ്ജിത്ത് സഹോദരന്‍ രജീഷും ഭാര്യ സുബിനയും മകനും ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മുറിയില്‍ മണ്ണെണ്ണയൊഴിച്ച് തീയിടുകയായിരുന്നു. സുബിന നിന്ന ഭാഗത്താണ് തീ ആളിപ്പടർന്നത്. സുബിനയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് രജീഷിനും മകനും പൊള്ളലേറ്റത്. ഇവരുടെ അമ്മ നളിനിയും സംഭവ സ്ഥലത്തുണ്ടായിരുന്നു.
ഇതിനുശേഷം കാണാതായ രഞ്ജിത്തിനെ പിന്നീട് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ സുബിനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. രജീഷിനെയും മകനെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സഹോദരങ്ങള്‍ തമ്മില്‍ വീട്ടില്‍ വെച്ച് വാക്കുതർക്കമുണ്ടായിരുന്നതായി സമീപവാസികൾ പറയുന്നു. പൊലീസ് കേസെടുത്തിട്ടുണ്ട്.
Location :
Kannur,Kannur,Kerala
First Published :
July 04, 2023 6:37 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കണ്ണൂരിൽ ഭർതൃസഹോദരൻ തീകൊളുത്തിയ യുവതി മരിച്ചു; ഭർത്താവ് ഗുരുതരാവസ്ഥയിൽ



