ഗൈനക്കോളജി വാർഡിൽ നിന്ന് ഭാര്യയെ ഡിസ്ചാർജ് ചെയ്യാൻ യുവാവ് പോലിസ് ഉദ്യോഗസ്ഥനെ കുത്തി
- Published by:Sneha Reghu
- news18-malayalam
Last Updated:
സ്വയം മുറിവേൽപിച്ചാണ് ഒഡീഷ സ്വദേശി അതിക്രമം നടത്തിയത്
കോട്ടയം മെഡിക്കൽ കോളേജിൽ അന്യ സംസ്ഥാന തൊഴിലാളിയുടെ അതിക്രമത്തിൽ പൊലീസ് ഉദ്യോഗസ്ഥന് കുത്തേറ്റു. ഗാന്ധിനഗർ സ്റ്റേഷനിലെ സിപിഒ ദിലീപ് വർമയ്ക്കാണ് കുത്തേറ്റത്. ഒഡീഷ സ്വദേശി ഭരത് ചന്ദ്ര ആദിയാണ് ആക്രമണം നടത്തിയത്. ഗൈനക്കോളജി വാർഡിലുള്ള ഭാര്യയെ ഡിസ്ചാർജ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഒഡീഷ സ്വദേശി അതിക്രമം നടത്തിയത്.
അതിക്രമം തടയാനെത്തിയ പൊലീസുകാരനാണ് കുത്തേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശരീരത്തിൽ സ്വയം മുറിവേൽപ്പിച്ച് ഭീഷണി മുഴക്കിയ ദിലീപ് വർമയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പരുക്കേറ്റ ദിലീപ് വർമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Summary : Odisha native attacks police officer at Kottayam Medical College
Location :
Kottayam,Kerala
First Published :
May 21, 2025 7:30 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഗൈനക്കോളജി വാർഡിൽ നിന്ന് ഭാര്യയെ ഡിസ്ചാർജ് ചെയ്യാൻ യുവാവ് പോലിസ് ഉദ്യോഗസ്ഥനെ കുത്തി