കോട്ടയത്ത് കൊലപാതകക്കേസ് പ്രതികൾ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ ഒരാൾ കുത്തേറ്റ് മരിച്ചു
- Published by:Jayesh Krishnan
- news18-malayalam
Last Updated:
സംഭവത്തിൽ ലിജോയുടെ അമ്മാവൻ മുതുകാട്ടിൽ ജോസിനെ പൊലീസ് പിടികൂടി.
കോട്ടയം: ഈരാറ്റുപേട്ടയിൽ കൊലപാതകക്കേസ് പ്രതികൾ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ ഒരാൾ കുത്തേറ്റ് മരിച്ചു. എറണാകുളം സ്വദേശി ലിജോയാണ് മരിച്ചത്. സംഭവത്തിൽ ലിജോയുടെ അമ്മാവൻ മുതുകാട്ടിൽ ജോസിനെ പൊലീസ് പിടികൂടി.
തൊടുപുഴ റൂട്ടിൽ കളത്തുകടവിന് സമീപം വെട്ടിപ്പറമ്പ് ജങ്ഷനിലാണ് കൊലപാതകമുണ്ടായത്ഇരുവരും കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്.
ഇരുവരും വാക്കുതർക്കത്തിൽ ഏർപ്പെടുകയും ജോസ്, ലിജോയെ രണ്ടു തവണ കുത്തുകയുമായിരുന്നു. കഴിഞ്ഞദിവസമാണ് ജോസ് മോഷണക്കേസിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്നത്. കുടുബപ്രശ്നമാണ് കൊലപാതകത്തിനു കാരണമെന്നാണ് സംശയം.
കുത്തേറ്റ ലിജോയെ ഈരാറ്റുപേട്ടയിലുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കത്തിയുമായി നടന്നുപോയ ജോസിനെ പൊലീസ് പിടികൂടി. ജോസിന്റെ സഹോദരനെ കൊലപ്പെടുത്തിയ കേസിലും ഇരുവരും പ്രതികളാണ്. ഈരാറ്റുപേട്ട പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Location :
Kottayam,Kerala
First Published :
June 24, 2023 6:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കോട്ടയത്ത് കൊലപാതകക്കേസ് പ്രതികൾ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ ഒരാൾ കുത്തേറ്റ് മരിച്ചു