Murder | ഭക്ഷണം കഴിച്ചതുമായി ബന്ധപ്പെട്ട് തർക്കം; മദ്യക്കുപ്പി പൊട്ടിച്ച് കഴുത്തിൽ കുത്തിക്കൊന്നു
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ഹോട്ടലിലുണ്ടായിരുന്ന മൂന്ന് പേർ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
കൊച്ചി: ഹോട്ടലിൽ വാക്കുതർക്കത്തിനിടെ ഒരാൾ കുത്തേറ്റു മരിച്ചു. എറണാകുളം നോർത്തിൽ ഇ എം എസ് സ്മാരക ടൗൺ ഹാളിന് സമീപത്തെ ഭക്ഷണശാലയിലാണ് കൊലപാതകം നടന്നത്. ഹോട്ടലിലുണ്ടായിരുന്ന മൂന്ന് പേർ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ബുധനാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം.
ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന ഒരാളുടെ കഴുത്തിലേക്ക് മറ്റൊരാള്‍ മദ്യക്കുപ്പി പൊട്ടിച്ച് കുത്തുകയായിരുന്നു. കൊല്ലം സ്വദേശി എഡിസൺ ആണ് മരിച്ചത്. സംഭവത്തിൽ പ്രതിയെന്ന കരുതപ്പെടുന്ന മുളവുകാട് സ്വദേശി സുരേഷിനായി തെരച്ചിൽ ഊർജിതമാക്കി. കുത്തിയ ശേഷം ഇയാള്‍ രക്ഷപ്പെട്ടു. ഹോട്ടലിൽ ഭക്ഷണം കഴിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.
കുത്തേറ്റ എഡിസൻ അര മണിക്കൂറോളം സംഭവസ്ഥലത്തു കിടന്നു. പൊലീസ് എത്തി എഡിസണെ എറണാകുളം ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. എഡിസന്‌റെ മൃതദേഹം ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
advertisement
പാലക്കാട് DYFI യൂണിറ്റ് സെക്രട്ടറിയായ യുവതിയെ കഴുത്തു ഞെരിച്ചു കൊന്നു
പാലക്കാട്: ചിറ്റിലഞ്ചേരി കോന്നല്ലൂരിൽ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കോന്നല്ലൂർ ശിവദാസന്റെ മകൾ സൂര്യ പിയ (24) യാണ് മരിച്ചത്. ഇന്നു രാവിലെയായിരുന്നു കൊലപാതകം. ഡിവൈഎഫ്ഐ കൊന്നല്ലൂർ യൂണീറ്റ് സെക്രട്ടറിയും ചിറ്റിലഞ്ചേരി മേഖല കമ്മിറ്റിയംഗവും മേലാർകോട് പഞ്ചായത്ത് സിഡിഎസ് അംഗവുമാണ് സൂര്യ പ്രിയ.
യുവതിയുടെ വീട്ടിലാണ് കൊലപാതകം നടന്നത്. വീട്ടിൽ മറ്റരുമില്ലാതിരുന്ന സമയത്തായിരുന്നു സംഭവം. സംഭവത്തിൽ പ്രതി അഞ്ചുമൂർത്തി മംഗലം ചിക്കോട് സുജീഷ് പോലീസ് സ്റ്റേഷനിലെത്തി കിഴടങ്ങി. ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് പൊലീസ്.
Location :
First Published :
Aug 11, 2022 6:53 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Murder | ഭക്ഷണം കഴിച്ചതുമായി ബന്ധപ്പെട്ട് തർക്കം; മദ്യക്കുപ്പി പൊട്ടിച്ച് കഴുത്തിൽ കുത്തിക്കൊന്നു










