തിരുവനന്തപുരത്ത് ക്ഷേത്രത്തിൽ ഭക്തരുടെ മുന്നിൽ മെഡിക്കൽ കോളേജ് ജീവനക്കാരന്റെ അശ്ലീല പ്രദർശനം; പിടികൂടിയപ്പോൾ കൈത്തണ്ട മുറിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
രക്തംവാർന്ന് അവശനിലയിലായ ഇയാളെ സംഭവമറിഞ്ഞെത്തിയ തിരുവല്ലം പോലീസ് ആംബുലൻസ് എത്തിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി
തിരുവനന്തപുരം: തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തിൽ ഭക്തരുടെ മുൻപിൽ അശ്ലീല പ്രദർശനം നടത്തി മെഡിക്കൽ കോളേജ് ആശുപത്രി ജീവനക്കാരൻ. തടഞ്ഞുവെച്ചപ്പോൾ പ്രകോപിതനായ ഇയാൾ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന സർജിക്കൽ ബ്ലേഡ് ഉപയോഗിച്ച് കഴുത്തും വലത് കൈത്തണ്ടയും മുറിച്ച് ഭീകരാന്തരീക്ഷമുണ്ടാക്കി.
രക്തംവാർന്ന് അവശനിലയിലായ ഇയാളെ സംഭവമറിഞ്ഞെത്തിയ തിരുവല്ലം പോലീസ് ആംബുലൻസ് എത്തിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കൽ കോളേജ് ആശുപത്രിയിലെ പുരുഷ നേഴ്‌സിങ് വിഭാഗത്തിലെ അസിസ്റ്റന്റാണ് ഇയാൾ. ശസ്ത്രക്രിയക്കുശേഷം ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
തിങ്കളാഴ്ച രാവിലെ ഏഴോടെ ക്ഷേത്രത്തിന് സമീപത്തെ ഗണപതിവിഗ്രഹ പ്രതിഷ്ഠക്ക് മുന്നിലായിരുന്നു സംഭവം. ക്ഷേത്രം ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അവർ ഓടിയെത്തി ഇയാളെ തടഞ്ഞുവെയ്ക്കുകയായിരുന്നു. പോലീസിൽ ഏൽപ്പിക്കാൻ ശ്രമിക്കവെയായിരുന്നു ഇയാളുടെ പോക്കറ്റിലുണ്ടായിരുന്ന സർജിക്കൽ ബ്ലേഡ് എടുത്ത് കഴുത്തും വലത് കൈയും മുറിച്ചത്. സ്ത്രീകളടക്കമുള്ള ഭക്തർ കടന്നുപോയ സമയത്താണ് ഇയാൾ അശ്ലീല പ്രദര്‍ശനം നടത്തിയത്. ഇയാൾക്കെതിരെ തിരുവല്ലം പോലീസ് കേസെടുത്തു.
advertisement
Summary: A shocking incident occurred at the Thiruvallam Parasurama Swamy Temple in Thiruvananthapuram, where an employee of the Government Medical College was caught engaging in indecent exposure in front of devotees. On Monday morning around 7:00 AM, the individual, identified as an assistant in the male nursing department of the Medical College, exhibited lewd behavior near the Ganapathi idol while several devotees, including women, were present. When temple staff noticed his actions and intervened to detain him, the man became violent. He pulled out a surgical blade from his pocket and slashed his own neck and right wrist, creating a scene of panic.
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Mar 24, 2026 9:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
തിരുവനന്തപുരത്ത് ക്ഷേത്രത്തിൽ ഭക്തരുടെ മുന്നിൽ മെഡിക്കൽ കോളേജ് ജീവനക്കാരന്റെ അശ്ലീല പ്രദർശനം; പിടികൂടിയപ്പോൾ കൈത്തണ്ട മുറിച്ചു










