തിരുവല്ലയില്‍ 13കാരിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍; പീഡനവിവരമറിഞ്ഞത് കുട്ടിയുടെ മരണശേഷം

Last Updated:

പീഡനത്തിന് ഇരയായ പെൺകുട്ടി ആറുമാസക്കാലം മുമ്പ് മെനഞ്ചൈറ്റിസ് ബാധയെ തുടർന്ന് മരണപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് പെൺകുട്ടി നിരന്തര പീഡനത്തിന് ഇരയായ വിവരം പോലീസിന് ലഭിച്ചത്

തിരുവല്ലയില്‍ പതിമൂന്നുകാരിയെ നിരന്തര ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതി പിടിയില്‍. കുന്നന്താനം പാലയ്ക്കാത്തകിടി മഠത്തിൽ കാവ് ക്ഷേത്രത്തിന് സമീപം ആഞ്ഞിലിമൂട്ടിൽ വീട്ടിൽ ഇട്ടി എന്ന് വിളിക്കുന്ന ജിബിൻ ജോണിനെ ആണ് തിരുവല്ല ഡിവൈഎസ്പി എസ് അഷാദിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇന്നുച്ചയോടെ അറസ്റ്റ് ചെയ്തത്. ആറുമാസം മുമ്പായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.
പീഡനത്തിന് ഇരയായ പെൺകുട്ടി ആറുമാസക്കാലം മുമ്പ് രോഗബാധയെ തുടർന്ന് മരിച്ചിരുന്നു. തുടർന്ന് നടത്തിയ പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് പെൺകുട്ടി നിരന്തര പീഡനത്തിന് ഇരയായ വിവരം പോലീസിന് ലഭിച്ചത്. ഇതേ തുടർന്ന് കീഴ്വായ്പൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ കുമളി തോട്ടയ്ക്കാട് വില്ലേജിൽ കൈലാസ മന്ദിരത്തിൽ വിഷ്ണു സുരേഷ് ( 26 ) നെ മാർച്ചില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
advertisement
കഴിഞ്ഞ ജൂൺ 20ന് ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കേസ് ഏറ്റെടുത്തിരുന്നു. തുടർന്ന് സാക്ഷി മൊഴികളും പെൺകുട്ടിയുടെ മൊബൈൽ നമ്പറും കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് ആണ് ജിബിൻ ജോണിന്റെ അറസ്റ്റിൽ കലാശിച്ചത്. പിടിയിലായ ജിബിൻ ജോണിന്റെ മൊബൈൽ ഫോണിൽ നിന്നും 20ലധികം പെൺകുട്ടികളുടെ നഗ്ന ചിത്രങ്ങൾ അടക്കം ലഭിച്ചതായി പോലീസ് പറഞ്ഞു.
ഇയാളുടെ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുന്നതിലൂടെ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യവും അന്വേഷിച്ചു വരികയാണെന്ന് ഡിവൈഎസ്പി പറഞ്ഞു. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
തിരുവല്ലയില്‍ 13കാരിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍; പീഡനവിവരമറിഞ്ഞത് കുട്ടിയുടെ മരണശേഷം
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement