വയനാട് നിന്ന് കൂട്ടുകാരിയുടെ മാതാപിതാക്കൾക്കൊപ്പം കാണാതായ പെൺകുട്ടി തൃശൂരിൽ; ഇരുവർക്കുമെതിരെ കേസ്

Last Updated:

കഴിഞ്ഞ ശനിയാഴ്ച മുതലാണ് പതിനാലുകാരിയെ പനമരത്തുനിന്നും കാണാതായത്

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
വയനാട് പനമരം പരക്കുനിയില്‍നിന്നും കാണാതായ എട്ടാംക്ലാസുകാരിയെ തൃശൂരില്‍ നിന്നും പൊലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ കൂട്ടുകാരിയുടെ അമ്മ തങ്കമ്മ, ഇവരുടെ രണ്ടാം ഭർത്താവ് വിനോദ് എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കഴിഞ്ഞ ശനിയാഴ്ച മുതലാണ് പതിനാലുകാരിയെ പനമരത്തുനിന്നും കാണാതായത്. കുട്ടിയെ കാണാനില്ലെന്ന രക്ഷിതാക്കളുടെ പരാതിയെത്തുടര്‍ന്ന് അന്വേഷണം ശക്തമാക്കിയിരുന്നു.
മൊബൈല്‍ ടവര്‍ ലൊക്കേഷനില്‍ നിന്ന് കുട്ടി തൃശൂരില്‍ ഉണ്ടെന്ന് പൊലീസ് മനസിലാക്കി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പാലപ്പെട്ടിവളവില്‍ വെച്ച് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയോടൊപ്പം കൂട്ടുകാരിയുടെ അമ്മ തങ്കമ്മയും ഇവരുടെ രണ്ടാംഭര്‍ത്താവ് വിനോദും ഉണ്ടായിരുന്നു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയ ശേഷം മാതാപിതാക്കളോടോപ്പം വിട്ടയച്ചു.
പനമരത്തുനിന്നും വിനോദാണ് കുട്ടിയെ തൃശൂരിലേക്ക് കൂട്ടിക്കൊണ്ടുപോയത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ട് പോയതിന് തങ്കമ്മയ്ക്കും വിനോദിനുമെതിരെ പോലീസ് കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ വിനോദിനെ പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിട്ടുണ്ടോ എന്ന പൊലീസ് സംശയത്തെത്തുടര്‍ന്ന് റിമാന്‍ഡ് ചെയ്തു.
advertisement
നാടോടികളായ തങ്കമ്മയും വിനോദും കാണാതായ കുട്ടിയുടെ വീടിനു സമീപത്തെ ബന്ധുവീട്ടില്‍ ഇടക്ക് വന്ന് താമസിക്കാറുണ്ടായിരുന്നു. ഇങ്ങനെയാണ് ഇവര്‍ കുട്ടിയുമായി പരിചയത്തിലായത്. കുട്ടിയെ കൂട്ടിക്കൊണ്ടുപോയത് ഭിക്ഷാടന മാഫിയകള്‍ക്ക് കൈമാറാനാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
പനമരം എസ്എച്ച്ഒ വി സിജിത്തിന്റെ നേതൃത്വത്തില്‍ എസ്ഐ കെ ദിനേശന്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് എഎസ്ഐ കെ എന്‍ സുനില്‍കുമാര്‍, സിപിഒമാരായ എം എന്‍ ഷിഹാബ്, സി കെ രാജി, ഇ എല്‍ ജോണ്‍സണ്‍ തുടങ്ങിയവാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
വയനാട് നിന്ന് കൂട്ടുകാരിയുടെ മാതാപിതാക്കൾക്കൊപ്പം കാണാതായ പെൺകുട്ടി തൃശൂരിൽ; ഇരുവർക്കുമെതിരെ കേസ്
Next Article
advertisement
ട്രെയിൻ യാത്രയ്ക്കിടെ പഴ്സ് മോഷണം പോയതിന് എസി കോച്ചിന്റെ ചില്ല് യുവതി തകർത്തു
ട്രെയിൻ യാത്രയ്ക്കിടെ പഴ്സ് മോഷണം പോയതിന് എസി കോച്ചിന്റെ ചില്ല് യുവതി തകർത്തു
  • യുവതിയുടെ പഴ്സ് മോഷണം പോയതിൽ എസി കോച്ചിന്റെ ചില്ല് തകർത്തു, വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.

  • യുവതിയുടെ അടുത്ത് കുട്ടിയുണ്ടായിരുന്നും, ചില്ല് തകർത്തതിൽ യാത്രക്കാരുടെ മുന്നറിയിപ്പുകൾ അവഗണിച്ചതും വീഡിയോയിൽ.

  • റെയിൽവേ ജീവനക്കാരുടെ സഹായം ലഭിക്കാത്തതിൽ നിരാശയായ യുവതി ട്രെയിൻ ജനാലയിൽ ദേഷ്യം തീർത്തു.

View All
advertisement