വായ്പ അടവ് ഒരു തവണ വൈകി; ഗൃഹനാഥനെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരൻ മർദിച്ചു
- Published by:Sneha Reghu
- news18-malayalam
Last Updated:
സ്ഥാപനത്തിലെ ജീവനക്കാരൻ വീട്ടിലെത്തി അസഭ്യം പറയുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നുവെന്ന് സുരേഷ് പറഞ്ഞു
കോട്ടയം: ലോൺ അടയ്ക്കാൻ വൈകിയതിന്റെ പേരിൽ രോഗിയായ ഗൃഹനാഥന് പണമിടപാട് സ്ഥാപനത്തിന്റെ മർദനം. കോട്ടയം പനമ്പലത്താണ് ഗൃഹനാഥനെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരൻ മർദിച്ചത്. പനമ്പാലം സ്വദേശി സുരേഷാണ് മർദനത്തിനിരയായത്. ബെൽസ്റ്റാർ എന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് മർദിച്ചത്.
വീട്ടിൽ കയറി വീട്ടിലെ സാധനങ്ങൾ തകർക്കുകയും ചെയ്തു. മർദനത്തിൽ സുരേഷിന്റെ ചെവിയ്ക്കും പരിക്കേറ്റു. സുരേഷിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
35000 രൂപയാണ് ഈ സ്ഥാപനത്തിൽ നിന്നും വായ്പ എടുത്തത്. പതിനായിരം രൂപയാണ് സുരേഷ് തിരിച്ചടയ്ക്കാനുള്ളത്. കൃത്യമായി തിരിച്ചടവ് നടത്തുന്നുമുണ്ടായിരുന്നു. ഇതിനിടെ സുരേഷിന് ആൻജിയോപ്ലാസ്റ്റി നടത്തേണ്ടി വന്നു. ഇതേ തുടർന്ന് ജോലിക്ക് പോകാൻ കഴിയാതെ വന്നതോടെ ഒരു തവണ തിരിച്ചടവ് വൈകിയിരുന്നു.
ഇതിന്റെ പേരിൽ ഉണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. സ്ഥാപനത്തിലെ ജീവനക്കാരൻ വീട്ടിലെത്തി അസഭ്യം പറയുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നുവെന്ന് സുരേഷ് പറഞ്ഞു. പ്രതിയെ സമീപവാസികൾ ഗാന്ധിനഗർ പൊലീസിന് കൈമാറി.
Location :
Kottayam,Kerala
First Published :
March 24, 2025 1:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
വായ്പ അടവ് ഒരു തവണ വൈകി; ഗൃഹനാഥനെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരൻ മർദിച്ചു