രണ്ട്‌ വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു കൊന്ന കേസിൽ 30 കാരിയായ അമ്മയും 19 കാരനായ കാമുകനും പിടിയിൽ

Last Updated:

അമ്മയുടെ സാന്നിധ്യത്തിലാണ് ആൺസുഹൃത്ത് കുട്ടിയെ പീഡിപ്പിച്ചതെന്ന് പോലീസ് അറിയിച്ചു

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
മുംബൈ: 2 വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ അമ്മയും കാമുകനും അറസ്റ്റിൽ. 30 കാരിയായ യുവതിയെയും ഇവരുടെ 19 വയസുള്ള കാമുകനെയുമാണ് മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. മലാഡ് വെസ്റ്റിനടുത്ത് മാൽവണിയിലാണ് സംഭവം. അമ്മയുടെ സാന്നിധ്യത്തിൽ ആൺസുഹൃത്ത് പെൺകുട്ടിയെ പീഡിപ്പിച്ചതിനു ശേഷം ഇരുവരും ചേർന്ന് കുട്ടിയെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇരുവർക്കുമെതിരെ കൊലപാതകത്തിനും കൂട്ടബലാത്സംഗത്തിനും കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് പറഞ്ഞു.
മൂന്ന് വർഷം മുൻപാണ് യുവതി ഭർത്താവുമായി പിരിഞ്ഞ് അമ്മയുടെ വീട്ടിൽ എത്തുന്നത്. ഈ സമയത്ത് യുവതി ഗർഭിണിയായിരുന്നു. പ്രസവശേഷവും യുവതി അമ്മയുടെ വസതിയിൽ താമസിക്കുന്നത് തുടർന്നെന്ന് പോലീസ് പറയുന്നു. ഇതിനിടെയാണ് യുവതി പ്രതിയായ കൗമാരക്കാരനുമായി അടുപ്പത്തിലായതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ജോലിയില്ലാത്ത കൗമാരക്കാരൻ കുഞ്ഞുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ ആഗ്രഹം പ്രകടിപ്പിക്കുകയും അമ്മയുടെ അനുമതി തേടുകയും ചെയ്തതായി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. യുവതി അതിന് അനുവാദം നൽകിയെന്നും കൃത്യം നടക്കുമ്പോൾ അവിടെ ഉണ്ടായിരുന്നുവെന്നും പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
advertisement
വേദന കൊണ്ട് നിലവിളിച്ച കുഞ്ഞിനെ ഇരുവരും ചേർന്ന് തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചു. തുടർന്ന് ബോധം നഷ്ടപ്പെട്ട കുട്ടിയെ ഇരുവരും ചേർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കുഞ്ഞിന് അപസ്മാരം ഉണ്ടായിരുന്നെന്ന് പറഞ്ഞ് ഡോക്ടർമാരുടെ ശ്രദ്ധ തെറ്റിക്കാൻ പ്രതികൾ ശ്രമിച്ചെങ്കിലും രഹസ്യഭാഗങ്ങളിലെ മുറിവും മറ്റും കണ്ട ഡോക്ടർമാരാണ് പോലീസിനെ വിവരം അറിയിച്ചത്. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. ഫോറൻസിക് ഉദ്യോഗസ്ഥരുടെ സംഘം യുവതിയുടെ വീട്ടിലെത്തി തെളിവുകൾ ശേഖരിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
രണ്ട്‌ വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു കൊന്ന കേസിൽ 30 കാരിയായ അമ്മയും 19 കാരനായ കാമുകനും പിടിയിൽ
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement