advertisement

2 Year old girl Brutally assaulted|രണ്ടര വയസ്സുകാരിയുടെ ശരീരത്തിൽ അച്ഛൻ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്ന് അമ്മയും അമ്മൂമ്മയും

Last Updated:

വീട്ടിലെ വിവരങ്ങൾ ചേ൪ത്തുന്നുതിനായി കുട്ടിയുടെ അച്ചൻ ചെയ്തതാണിതെന്ന് അമ്മയും അമ്മൂമ്മയും

ആൻറണി  കുഞ്ഞിനെ മർദ്ദിച്ചിരിക്കാമെന്ന് പിതാവ് പോലീസിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്
ആൻറണി  കുഞ്ഞിനെ മർദ്ദിച്ചിരിക്കാമെന്ന് പിതാവ് പോലീസിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്
കൊച്ചി: തൃക്കാക്കരയിൽ  മർദ്ദനമേറ്റ രണ്ടു വയസ്സുകാരിയുടെ (2 Year old girl Brutally assaulted)ശരീരത്തിൽ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്നു അമ്മയും അമ്മൂമ്മയും.  വീട്ടിലെ വിവരങ്ങൾ ചേ൪ത്തുന്നുതിനായി കുട്ടിയുടെ അച്ചൻ ചെയ്തതാണിതെന്ന് അമ്മയും അമ്മൂമ്മയും ആശുപത്രിയിൽ എത്തിയ ശിശു ക്ഷേമ സമിതിയോട് പറഞ്ഞു.  മാനസിക വിഭ്രാന്തി ഉള്ള പോലെയാണ് ഇവർ പെരുമാറുന്നതെന്ന് ശിശു ക്ഷേമ സമിതി ജില്ലാ ഉപാധ്യക്ഷൻ അഡ്വ. അരുൺകുമാർ പറഞ്ഞു.
അമ്മയുമായി പിരിഞ്ഞ കുട്ടിയുടെ അച്ഛൻ ആശുപത്രിയിലെത്തിയിരുന്നു. കുട്ടിയുടെ സ൦രക്ഷണ൦ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടതായി ശിശു ക്ഷേമ സമിതി ഭാരവാഹികൾ പറഞ്ഞു. ഇയാളെ അച്ഛനെ തൃക്കാക്കര പൊലീസ് ചോദ്യം ചെയ്തു. മകളെ തനിക്ക് വിട്ടു കിട്ടണമെന്ന നിലപാടിലാണ് പിതാവ്.
അയൽവീടുകളുമായി ഒരടുപ്പവും കുടുംബം പുലർത്താതിരുന്ന കുടുംബം രഹസ്യമായാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചതും. ഒരു മാസം മുൻപാണ്  തൃക്കാക്കര തെങ്ങോടുള്ള  ഫ്ലാറ്റിൽ കുടുംബം വാടകയ്ക്ക് എത്തുന്നത്. പരിക്കേറ്റ കുട്ടിയുടെ അമ്മയും അമ്മയുടെ സഹോദരിയും കുടുംബവും അമ്മൂമ്മയും ഉൾപ്പെടെ 6 പേർ ഉണ്ടായിട്ടും ആരും ചുറ്റുപാടുള്ള അവരുമായി ഒരു ബന്ധവും സൂക്ഷിച്ചിരുന്നില്ല.
advertisement
പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ കൊണ്ടു പോകുന്നത് രഹസ്യമായാണെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. കുട്ടിയുടെ ആരോഗ്യനില മോശമാണെന്ന് മനസ്സിലായതോടെ പുലർച്ചെ രണ്ടുമണിയോടെ സഹോദരിയുടെ കുടുംബം  തിരികെയെത്തി മടങ്ങി. വീട്ടിൽ നിന്നും സാധനങ്ങൾ ബാഗിലാക്കിയാണ് മടങ്ങിയത്. ഇവർക്കൊപ്പം താമസിച്ചിരുന്നയാളെ കുറിച്ചും കൃത്യമായ വിവരങ്ങൾ ഇല്ല. പോലീസിലെ സൈബർ സെല്ലിലെ മുൻ ഉദ്യോഗസ്ഥനാണെന്നാണ് ഫ്ലാറ്റ് വാടകയ്ക്ക് എടുക്കുമ്പോൾ ഉടമയോട് പറഞ്ഞത്.
advertisement
അതേസമയം സംഭവത്തിൽ കുട്ടിയുടെ അമ്മയ്ക്കെതിരെബാലാവകാശ നിയമ പ്രകാരംതൃക്കാക്കര പൊലീസ് കേസെടുത്തു. മതിയായ സംരക്ഷണവും ചികിത്സയും നല്കാത്തതിനാണ് കേസ്. കുട്ടിയുടെ പരിക്കുകൾ സംബന്ധിച്ച് ആശുപത്രിയുടെ റിപ്പോർട്ട് കൂടി പരിഗണിച്ച ശേഷം ആകും ഇത് സംബന്ധിച്ച കേസ് ഉണ്ടാകുക.
ഇക്കാര്യത്തിൽ ഇനിയും കാര്യങ്ങളിൽ കൃത്യത വരുത്തണം  എന്ന നിലപാടിലാണ് പൊലീസ് . മർദ്ദനമേറ്റത്  എങ്ങനെ എന്നത് സംബന്ധിച്ച്  ഇതുവരെയും കൃത്യമായ നിഗമനത്തിൽ എത്തിച്ചേരാൻ പൊലീസിന് കഴിഞ്ഞിട്ടുമില്ല . സംഭവത്തിൽ  പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് അമ്മ പറയുന്നത്.
advertisement
വീട്ടിൽ ഉണ്ടായിരുന്ന  സഹോദരിയുടെയും  കുടുംബത്തിന്റേയും വിവരങ്ങൾ പൂർണ്ണമായും ലഭിച്ചിട്ടുമില്ല. അതുകൊണ്ടാണ്  നിലവിലെ സാഹചര്യത്തിൽ  ബാലാവകാശ നിയമ പ്രകാരം  കേസെടുക്കാൻ തീരുമാനിച്ചത് .കോലഞ്ചേരി മെഡിക്കൽ കോളജിലെ വെന്റിലേറ്ററിൽ കഴിയുന്ന കുട്ടിയുടെ  നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
2 Year old girl Brutally assaulted|രണ്ടര വയസ്സുകാരിയുടെ ശരീരത്തിൽ അച്ഛൻ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്ന് അമ്മയും അമ്മൂമ്മയും
Next Article
advertisement
ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം
ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം 
  • ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യക്ക് മൂന്നാം ടി20 ലോകകപ്പ് കിരീടം സ്വന്തമായി

  • സഞ്ജു സാംസൺ 46 പന്തിൽ 89 റൺസ് നേടി, തുടർച്ചയായി മൂന്ന് അർദ്ധസെഞ്ച്വറി നേടിയ രണ്ടാമൻ

  • ജസ്പ്രീത് ബുംറ നാല് വിക്കറ്റുകൾ വീഴ്ത്തി, അക്സർ പട്ടേൽ മൂന്ന് വിക്കറ്റും നേടി, ബൗളർമാർ തകർപ്പൻ

View All
advertisement