മക്കളെയുമെടുത്ത് കിണറ്റിൽ ചാടി; 6 വയസുകാരൻ മരിച്ചതിൽ അമ്മ അറസ്റ്റിൽ; ഭർതൃമാതാവും പിടിയിൽ
- Published by:Rajesh V
- news18-malayalam
Last Updated:
ഭർതൃവീട്ടിലെ പീഡനമെന്ന പരാതിയിലാണ് ഭർതൃമാതാവ് ശ്യാമളയെയും പൊലീസ് അറസ്റ്റ് ചെയ്തത്
കണ്ണൂർ: യുവതി രണ്ടു മക്കളെയുമെടുത്തു കിണറ്റിൽ ചാടിയതിനെത്തുടർന്ന് 6 വയസുകാരൻ മരിച്ച സംഭവത്തിൽ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഭർതൃവീട്ടിലെ പീഡനമെന്ന പരാതിയിൽ ഭർതൃമാതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചെറുതാഴം ശ്രീസ്ഥയിലെ അടുത്തലക്കാരൻ ധനേഷിന്റെ ഭാര്യ പി പി ധനജയെയും ധനേഷിന്റെ അമ്മ ചെറുതാഴം ശ്രീസ്ഥയിലെ ശ്യാമളയെയുമാണ് (71) പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്.
ഇതും വായിക്കുക: ആളൊഴിഞ്ഞ സ്ഥലത്ത് കാറിൽ യുവാക്കളുടെ സ്വവർഗരതിക്ക് പിന്നാലെ സ്വര്‍ണം ഊരിയെടുത്തു; ഉപേക്ഷിച്ചത് 'സുമതി വളവി'ൽ
ആറു വയസ്സുള്ള മകൻ ധ്യാൻകൃഷ്ണന്റെ മരണത്തിലാണ് അമ്മ ധനജക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തത്. ഭർത്താവിന്റെ അമ്മ ശ്യാമള ജീവിക്കാൻ അനുവദിക്കാത്തതിനാലാണ് 2 കുട്ടികളുമായി കിണറ്റിൽ ചാടിയതെന്ന ധനജയുടെ മൊഴിയിലാണ് ശ്യാമളയ്ക്കെതിരെ പൊലീസ് കേസെടുത്തത്.
ഇതും വായിക്കുക: കോഴിക്കോട് 2 സഹോദരിമാരെ കൊലപ്പെടുത്തിയശേഷം കാണാതായ ഇളയ സഹോദരനെ മരിച്ച നിലയിൽ കണ്ടെത്തി
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ധ്യാൻ കൃഷ്ണ രണ്ടു ദിവസം മുൻപാണ് മരിച്ചത്. മറ്റൊരു കുട്ടിയായ ദിയയുടെ ആരോഗ്യനില തൃപ്തികരമാണ്. അറസ്റ്റിലായ ധനജയെ റിമാൻഡ് ചെയ്ത് കണ്ണൂർ വനിതാ ജയിലിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Location :
Kannur,Kannur,Kerala
First Published :
August 12, 2025 11:08 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
മക്കളെയുമെടുത്ത് കിണറ്റിൽ ചാടി; 6 വയസുകാരൻ മരിച്ചതിൽ അമ്മ അറസ്റ്റിൽ; ഭർതൃമാതാവും പിടിയിൽ