• HOME
  • »
  • NEWS
  • »
  • crime
  • »
  • പത്തനംതിട്ടയിൽ കാപ്പ കേസ് പ്രതിയുടെ അമ്മയെ വീട്ടിൽ കയറി വെട്ടിക്കൊന്നു

പത്തനംതിട്ടയിൽ കാപ്പ കേസ് പ്രതിയുടെ അമ്മയെ വീട്ടിൽ കയറി വെട്ടിക്കൊന്നു

മുഖംമൂടി ധരിച്ചെത്തിയ സംഘം വീടിന് നേരെ കല്ലെറിയുകയും ഇരുമ്പുവടികൊണ്ടും വീട്ടമ്മയെ ആക്രമിക്കുകയുമായിരുന്നു

  • Share this:

    പത്തനംതിട്ട: ഏനാദിമംഗലത്ത് കാപ്പ ചുമത്തിയ പ്രതിയുടെ വീടിന് നേരെയുണ്ടായ ആക്രമണത്തിൽ അമ്മ കൊല്ലപ്പെട്ടു. ഒഴിവുപാറ സ്വദേശി സൂര്യലാലിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ സുജാത(55) ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

    ഇന്നലെ അർധരാത്രിയിലാണ് സൂര്യലാലിന്റെ വീടിന് നേരെ ആക്രമണമുണ്ടായത്. മുഖംമൂടി ധരിച്ചെത്തിയ സംഘം വീടിന് നേരെ കല്ലെറിയുകയും ഇരുമ്പുവടികൊണ്ടും സുജാതയെ ആക്രമിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ സുജാതയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

    Also Read-‘ഭര്‍തൃവീട്ടില്‍ കൊടിയ പീഡനം നേരിട്ടു’; തിരുവനന്തപുരത്ത് ഗർഭിണിയായ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭര്‍ത്താവ് അറസ്റ്റിൽ

    സംഭവം നടക്കുമ്പോൾ സുജാത മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സൂര്യലാലും സഹോദരൻ ചന്ദ്രലാലും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. 

    Published by:Jayesh Krishnan
    First published: