• HOME
  • »
  • NEWS
  • »
  • crime
  • »
  • Suicide | രണ്ടര വയസുള്ള മകള്‍ക്കൊപ്പം അമ്മ തൂങ്ങി മരിച്ച നിലയില്‍; ഭര്‍ത്താവ് കസ്റ്റഡിയില്‍

Suicide | രണ്ടര വയസുള്ള മകള്‍ക്കൊപ്പം അമ്മ തൂങ്ങി മരിച്ച നിലയില്‍; ഭര്‍ത്താവ് കസ്റ്റഡിയില്‍

ഭര്‍ത്താവിന്റെ മദ്യപാനവും തുടര്‍ന്നുള്ള മര്‍ദനവും കാരണം ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസ് സംശയിക്കുന്നത്

  • Share this:
വര്‍ക്കലയില്‍ രണ്ടരവയസ്സുള്ള മകള്‍ക്കൊപ്പം യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി (Found Dead). ചെറുന്നിയൂര്‍ കല്ലുമലക്കുന്ന് എസ്.എസ്. നിവാസില്‍ സുജിത്തിന്റെ ഭാര്യ ശരണ്യ(22), മകള്‍ നക്ഷത്ര (ലച്ചു) എന്നിവരാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സുജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വീട്ടിലെ കിടപ്പുമുറിയില്‍ ഒരു മുണ്ടിന്റെ ഇരുതലപ്പിലുമായി ഇരുവരും തൂങ്ങിനില്‍ക്കുന്നതായാണ് കണ്ടത്. കുഞ്ഞിന്റെ കഴുത്തില്‍ കുരുക്കിട്ടശേഷം ശരണ്യ ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ആത്മഹത്യാകുറിപ്പും കണ്ടെടുത്തിട്ടുണ്ട്. ഭര്‍ത്താവിന്റെ മദ്യപാനവും തുടര്‍ന്നുള്ള മര്‍ദനവും കാരണം ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസ് സംശയിക്കുന്നത്.

 Also Read- അഷ്‌റഫ് കുഴിച്ചട്ടത് മോഷണമുതല്‍; പോലീസ് കുഴിച്ചപ്പോള്‍ കിട്ടിയത് സ്‌ഫോടകവസ്തു

വ്യാഴാഴ്ച വൈകീട്ട് 5.30-ഓടെയാണ് മരണവിവരം പുറത്തറിയുന്നത്. സ്വകാര്യ ബസ് ഡ്രൈവറായ സുജിത്ത് സ്ഥിരമായി മദ്യപിച്ചെത്തി വീട്ടില്‍ വഴക്കുണ്ടാക്കുകയും ശരണ്യയെ മര്‍ദിക്കുകയും ചെയ്തിരുന്നതായി നാട്ടുകാരും അയല്‍വാസികളും പറയുന്നു. വ്യാഴാഴ്ച ഉച്ചയോടെ ശരണ്യയും ഭര്‍ത്താവുമായി വഴക്ക് നടന്നിരുന്നു. ജോലിക്ക് പോകാതെ വീട്ടിലിരുന്ന് മദ്യപിച്ച സുജിത്ത് വഴക്കിട്ടശേഷം വീട്ടില്‍ നിന്നിറങ്ങിപ്പോയി.

വൈകീട്ട് തിരികെ വീട്ടില്‍ എത്തിയപ്പോള്‍ വീട് പൂട്ടിക്കിടക്കുകയായിരുന്നു. അകത്തു നോക്കിയപ്പോഴാണ് ഇരുവരെയും തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. സുജിത്ത് ബഹളംവെച്ചതു കേട്ട് എത്തിയ നാട്ടുകാരാണ് പോലീസിനെ വിവരമറിയിച്ചത്. പോലീസെത്തി സുജിത്തിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

വര്‍ക്കല തഹസീല്‍ദാരുടെ സാന്നിധ്യത്തില്‍ വെള്ളിയാഴ്ച രാവിലെയാണ് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയത്. ശരണ്യയുടെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളുണ്ടായിരുന്നു ഫൊറന്‍സിക് വിദഗ്ധരും പരിശോധന നടത്തി. മൃതദേഹങ്ങള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ പരിശോധനയ്ക്കുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

ശരീരത്തിൽ ആത്മഹത്യാക്കുറിപ്പെഴുതി ബിരുദ വിദ്യാർത്ഥിനി ജീവനൊടുക്കി


ലഖ്‌നൗവിലെ കെകെസിയിൽ മൂന്നാം വർഷ കോളേജ് വിദ്യാർത്ഥിനിയെ കുളിമുറിയിൽ ജീവനൊടുക്കിയ (college student found dead) നിലയിൽ കണ്ടെത്തി. സാവിത്രി എന്ന 20 വയസ്സുകാരിയാണ് കുളിമുറിയിൽ തൂങ്ങി മരിച്ചത്. ശരീരത്തിൽ കുറിച്ച കുറിപ്പിൽ, അജയ് എന്ന വ്യക്തിയെ കുറ്റപ്പെടുത്തുകയും തന്റെ മരണത്തിന് അയാളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ലഖ്‌നൗവിലെ ഗുഡ്‌ബ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ജാങ്കിപുരത്തെ സെക്ടർ ജെയിലെ വസതിയിൽ പിതാവ് ഗോപാൽ തിവാരിയാണ് മൃതദേഹം കണ്ടെടുത്തത്.

Also Read- ഭാര്യയുമായി സൗഹൃദം; വീട്ടുടമയുടെ കാല് തല്ലിയൊടിച്ചു; പ്രതി അറസ്റ്റില്‍

സാവിത്രിയുടെ സഹോദരൻ പവന്റെ മൊഴി പ്രകാരം, സാവിത്രിയുടെ മരണത്തിന് കാരണം അജയ് ആണെന്ന് സഹോദരി പറഞ്ഞിട്ടുണ്ട് എന്ന് വ്യക്തമാക്കി. പ്രതിക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.

സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അജയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി നോർത്ത് സോൺ ഡിസിപി ഡോ. എസ്. ചാനപ്പ പറഞ്ഞു.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ തുടർ നടപടിയുണ്ടാവും.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
Published by:Arun krishna
First published: