തൃശൂർ: പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിപ്പിക്കാൻ ശ്രമിച്ച കേസിൽ അമ്മയുടെ സുഹൃത്തിന് ആറുവർഷം കഠിനതടവും 30000 രൂപ പിഴയും വിധിച്ച് കോടതി. തൃശൂർ കുന്നംകുളം ചിറ്റിലപ്പിള്ളി പാട്ടത്തിൽ വിനയൻ(39) എന്നയാളെയാണ് കോടതി ശിക്ഷിച്ചത്.
2018 മെയ് മാസം മുതൽ ജൂലൈ വരെയാണ് പ്രതി പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചത്. കുട്ടിയുടെ അമ്മയുടെ സുഹൃത്തായ ഇയാൾ സ്ഥിരമായി വീട്ടിൽ വന്നുപോകാറുണ്ടായിരുന്നു. അതിനിടെ പലപ്പോഴും കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പ്രോസിക്യൂഷൻ കേസ്. പെൺകുട്ടിയുടെ പിതാവ് നാട്ടിൽ ഇല്ലാതിരുന്ന സമയത്താണ് സംഭവം.
ഇക്കാര്യം പെൺകുട്ടി പലതവണ അമ്മയോട് പറഞ്ഞെങ്കിലും അത് ഗൌരവത്തിൽ എടുത്തില്ല. ഇതോടെ പെൺകുട്ടി വിവരം സ്കൂളിലെ പ്രധാനാധ്യാപികയെ അറിയിച്ചു. തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ സ്കൂളിലെത്തി നടത്തിയ കൌൺസിലിങ്ങിന് ശേഷം പൊലീസിൽ പരാതി നൽകി. പേരാമംഗലം പൊലീസ് കേസെടുത്തതോടെ കുട്ടിയെ ശിശുക്ഷേമസമിതി മുഖേന ഷെൽട്ടർ ഹോമിലാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.