ലണ്ടൻ: ഒൻപതാഴ്ച പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ മാതാപിതാക്കൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ലൂക്ക് മോർഗൻ (26), ഭാര്യ എമ്മ കോൾ (22) എന്നിവരെയാണ് സ്റ്റഫോർഡ് ക്രൗൺ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. കുട്ടിക്കെതിരെ നടന്നത് കൊടുംക്രൂരതയെന്നും കോടതി നിരീക്ഷിച്ചു. എന്നാൽ സ്റ്റോഫോർഡ്ഷെയർ സ്വദേശികളായ ദമ്പതികൾ കുറ്റം നിഷേധിച്ചു. കുഞ്ഞിന്റെ മരണവുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്നും ഇരുവരും ആവർത്തിച്ചു. ഇരുവർക്കുമുള്ള ശിക്ഷ കോടതി അടുത്തമാസം വിധിക്കും.
2014 ഏപ്രില്‍ 29നാണ് ഇംഗ്ലണ്ടിലെ സ്റ്റാഫോര്‍ഡ്ഷയറിലെ രണ്ട് മുറി ഫ്ലാറ്റില്‍ സംഭവം നടന്നത്. സംഭവ സമയത്ത് ലൂക്കിന് 22ഉം എമ്മയ്ക്ക് 18നുമായിരുന്നു പ്രായം. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കുഞ്ഞിന്റെ കരച്ചില്‍ തടസമായത് കൊണ്ട് ഒന്‍പത് ആഴ്ച മാത്രം പ്രായമുള്ള കുഞ്ഞിനെ മാതാപിതാക്കള്‍ ശ്വാസം മുട്ടിച്ച് കൊന്നുവെന്നാണ് കേസ്. ലൂക്ക് മോര്‍ഗന്‍- എമ്മ കോള്‍ ദമ്പതികളുടെ മകനായ ടൈലര്‍ മോര്‍ഗനാണ് കൊല്ലപ്പെട്ടത്.
ഇരുവരും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെയാണ് കുഞ്ഞ് കരഞ്ഞത്. ഇതോടെ മദ്യ ലഹരിയിലായിരുന്ന ദമ്പതികള്‍ കുഞ്ഞിനെ കൊല്ലുകയായിരുന്നു. സ്വാഭാവിക മരണം എന്നാണ് ദമ്പതികള്‍ പൊലീസില്‍ മൊഴി നല്‍കിയിരുന്നത്. എന്നാല്‍, കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ട൦ റിപ്പോര്‍ട്ട് പുറത്ത് വന്നതോടെയാണ് ഇവരുടെ കള്ളത്തരം വെളിച്ചത്തായത്. തലയണ ഉപയോഗിച്ച് വായും മൂക്കും പൊത്തിയപ്പോള്‍ കുഞ്ഞിന്റെ വാരിയെല്ലിന് ഒടിവ് സംഭവിച്ചിരുന്നു. ഇതാണ് ദമ്പതികള്‍ പിടിക്കപ്പെടാന്‍ കാരണമായത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.